റഷ്യയിൽ 600 വർഷങ്ങൾക്ക് ശേഷം അഗ്നിപർവത സ്ഫോടനം
text_fields600 വർഷത്തിനിടെ ആദ്യമായി കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവതം ഒറ്റരാത്രികൊണ്ട് പൊട്ടിത്തെറിച്ചു, കഴിഞ്ഞയാഴ്ച റഷ്യയുടെ കിഴക്കൻ പ്രദേശങ്ങളിലുണ്ടായ 8.8 പ്രകമ്പനം രേഖപ്പെടുത്തിയ വലിയ ഭൂകമ്പവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് റഷ്യയുടെ ആർ.ഐ.എ വാർത്ത ഏജൻസിയും ശാസ്ത്രജ്ഞരും റിപ്പോർട്ട് ചെയ്തു.
600 വർഷങ്ങൾക്ക് ശേഷമാണ് ആദ്യമായി ക്രാഷെനിന്നിക്കോവ് അഗ്നിപർവത സ്ഫോടനം നടന്നതെന്ന് കംചത്ക അഗ്നിപർവത സ്ഫോടന പ്രതികരണ സംഘത്തലവനായ ഓൾഗ ഗിരിന ശരിവെക്കുന്നു.
ബുധനാഴ്ചയുണ്ടായ ഭൂകമ്പവുമായി ഈ സ്ഫോടനം ബന്ധപ്പെട്ടിരിക്കാമെന്നും ഫ്രഞ്ച് പോളിനേഷ്യ, ചിലി എന്നിവിടങ്ങളിൽ സൂനാമി മുന്നറിയിപ്പുകൾ നൽകിയതായും തുടർന്ന് കംചത്ക ഉപദ്വീപിലെ ഏറ്റവും സജീവമായ അഗ്നിപർവതമായ ക്ല്യൂചെവ്സ്കോയ് പൊട്ടിത്തെറിച്ചതായും അവർ കൂട്ടിച്ചേർത്തു.
ക്രാഷെനിന്നിക്കോവിന്റെ അവസാന ലാവാ പ്രാവാഹമുണ്ടായത് 1463-ലാണെന്നും അതിനുശേഷം ഒരു സ്ഫോടനവും ഉണ്ടായിട്ടില്ലെന്നും ഗിരിന അഗ്നിപർവത- ഭൂകമ്പശാസ്ത്ര മേധാവികളുടെ ടെലിഗ്രാം ചാനലിൽ പറഞ്ഞു.
അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് 6,000 മീറ്റർ (3.7 മൈൽ) വരെ ചാരപ്പുക ഉയരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റഷ്യയുടെ അടിയന്തര സേവന മന്ത്രാലയത്തിന്റെ കാംചത്ക ബ്രാഞ്ച് പറഞ്ഞു. അഗ്നിപർവതത്തിന്റെ ഉയരം 1,856 മീറ്ററാണ്. അഗ്നിപർവതത്തിൽനിന്നുയരുന്ന ചാരം നിറഞ്ഞ പുക കിഴക്കൻ പസഫിക് സമുദ്ര ഭാഗത്തേക്കാണ് നീങ്ങുന്നത്. വ്യോമ മേഖലയായതുകൊണ്ടുതന്നെ അഗ്നിപർവത സ്േഫാടനത്തിന് ഓറഞ്ച് കോഡ് നൽകിയിട്ടുണ്ട്്. വിമാനഗതാഗതത്തെ ഇതുവരെ ഇത് ബാധിച്ചിട്ടില്ലെങ്കിലും ശാസ്ത്രജ്ഞരും വ്യോമ വിദഗ്ധരും അതീവ ജാഗ്രതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

