Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കറുത്ത കരങ്ങൾ പുറത്ത്; റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ആരോഗ്യനില വീണ്ടും ചർച്ചയാകുന്നു

text_fields
bookmark_border
Vladimir putin
cancel

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ആരോഗ്യനില വീണ്ടും ചർച്ചയാകുന്നു. സ്കൈ ന്യൂസിലെ പരിപാടിയിൽ പ്രത്യക്ഷപ്പോഴാണ് പുടിന്റെ ആരോഗ്യ നിലയെ കുറിച്ച് വീണ്ടും ചർച്ചകൾ കൊഴുത്തത്. അസാധാരണാംവിധത്തിൽ പുടിന്റെ കൈകൾ ഇരുണ്ടിരിക്കുന്നത് കണ്ടാണ് പുടിന് ഗുരുതരമായ രോഗമുണ്ടെന്നതിലേക്ക് ചർച്ച നീണ്ടത്.

നിരന്തരമായി കുത്തിവെപ്പ് എടുക്കുന്നത് മൂലമാണ് കൈകൾക്ക് കറുത്ത നിറമുണ്ടാകു​ന്നതെന്നാണ് വിലയിരുത്തൽ. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ കുത്തിവെപ്പ് എടുക്കാൻ കഴിയാത്തതുമൂലമാണ് കൈകളിൽ നിരന്തരം കുത്തിവെപ്പ് എടുക്കുന്നത്.

അർബുദത്തിന്റെ അഡ്വാൻസ്ഡ് സ്റ്റേജിലാണ് പുടിനെന്ന് ഒരുമാസം മുമ്പ് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം മാർച്ചിൽ പുടിൻ വധശ്രമത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായും ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. 70വയസാണ് പുടിന്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vladimir putin's health in focus again as expert notices black hands
Next Story