Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രതിഷേധങ്ങളെ ചങ്ങലക്കിട്ട് റഷ്യ
cancel
camera_alt

‘‘ഈ ​ഭ്രാ​ന്ത് അ​വ​സാ​നി​പ്പി​ക്കൂ’’ എ​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ച വികെ പ​ത്രം

Homechevron_rightNewschevron_rightWorldchevron_rightപ്രതിഷേധങ്ങളെ...

പ്രതിഷേധങ്ങളെ ചങ്ങലക്കിട്ട് റഷ്യ

text_fields
bookmark_border

മോസ്കോ: യുക്രെയ്ൻ അധിനിവേശത്തിനെതിരെ പ്രതികരിക്കുന്നവരെ ജോലിയിൽനിന്ന് പുറത്താക്കിയും യുദ്ധത്തിനെതിരെ ശബ്ദിച്ചതിന് മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ടും റഷ്യൻ സർക്കാർ.

സർക്കാർ ജീവനക്കാരോ സർക്കാറുമായി ബന്ധമുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരോ അധിനിവേശത്തിനെതിരെ പ്രകടനം നടത്തുകയോ പ്രതികരിക്കുകയോ ചെയ്താൽ ജോലിയിൽനിന്ന് പുറത്താക്കുന്ന സ്ഥിതിവിശേഷമാണ്. അതുപോലെ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് കടുത്ത സെൻസർഷിപ്പാണ് റഷ്യൻ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് 15 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാക്കി മാറ്റുന്ന നിയമം റഷ്യൻ പാർലമെന്റിന്റെ പരിഗണനയിലാണ്. ഇത് വെള്ളിയാഴ്ച മുതൽ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

യുദ്ധത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് തുറന്ന കത്തയച്ചതിന് തന്നെ പുറത്താക്കിയതായി സിനിമ സംവിധായികയായ യെകറ്റെറിന ഡോളിനീന പറഞ്ഞു. സർക്കാറുമായി ബന്ധമുള്ള സാംസ്കാരിക സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഞാൻ വിവിധ മേഖലകളിൽനിന്നുള്ള നിരവധി പേർ ഒപ്പുവെച്ച നിവേദനത്തിൽ ഒപ്പിട്ടതിനാണ് പുറത്താക്കിയിരിക്കുന്നത്. ഒപ്പ് അബദ്ധത്തിൽ ചേർത്തതാണെന്നോ അല്ലെങ്കിൽ പിൻവലിക്കുന്നതോ ആയ ഒരു പൊതു പ്രസ്താവന നടത്താനാണ് തന്നോട് ആവശ്യപ്പെട്ടത്. എന്നാൽ, താനതിന് തയാറായില്ല.

അ​ല​ക്സി വെ​ന​ഡി​ക്ടോ​വ്, യെ​ക​റ്റെ​റി​ന ഡോ​ളി​നീ​ന

പക്ഷേ അത് നിർബന്ധിത പിരിച്ചുവിടലിന് കാരണമാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. -ഡോളിനീന ഒരു അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്തുടനീളമുള്ള പ്രതിഷേധ റാലികളിലും പ്രകടനങ്ങളിലുമായി ഒരാഴ്ചയ്ക്കിടെ ഏകദേശം 7,000 പേരെയാണ് റഷ്യയിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി റഷ്യക്കാർ പ്രത്യേകിച്ച് കലാസാംസ്കാരിക മേഖലകളിൽ ജോലി ചെയ്യുന്നവർ പ്രതിഷേധമുയർത്തിയതിന് രാജിവെക്കാൻ നിർബന്ധിതരായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അടച്ചുപൂട്ടിയത് റഷ്യയിലെ പ്രമുഖ റേഡിയോ സ്റ്റേഷൻ

റഷ്യൻ ആക്രമണത്തെ യുദ്ധമെന്നോ, അധിനിവേശമെന്നോ വിശേഷിപ്പിച്ചാൽ മാധ്യമസ്ഥാപനം പൂട്ടുകയോ അല്ലെങ്കിൽ കനത്ത പിഴ ഈടാക്കുകയോ ചെയ്യുമെന്ന ഭീഷണി നേരിടുന്നു. നിലവിൽ ഈ നിയമങ്ങൾ ലംഘിച്ചതിന് പ്രമുഖ സ്വതന്ത്ര പ്രക്ഷേപകരായ 'റേഡിയോ സ്റ്റേഷൻ എഖോ മോസ്‌ക്വി'യുടെയും 'ഡോഷ്ദ് ടെലിവിഷൻ ചാനലി'ന്റെയും സംപ്രേഷണം വിലക്കിയിരിക്കുകയാണ്. വെബ്‌സൈറ്റുകൾക്കും വിലക്ക് വീണു.

സോവിയറ്റ് യൂനിയന് ശേഷം, റഷ്യയില്‍ ഉദയം ചെയ്ത മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നതാണ് എഖോ മോസ്‌ക്വി റേഡിയോ സ്റ്റേഷൻ. യുദ്ധം, അധിനിവേശം, ആക്രമണം തുടങ്ങിയ വാക്കുകള്‍ പ്രയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പാലിക്കാത്തതിനാണ് റേഡിയോ സ്‌റ്റേഷന്റെ പ്രക്ഷേപണം തടഞ്ഞത്. ഇത്തരമൊരു തീരുമാനം പരിഗണനയിലാണെന്ന് സെൻസർ ബോർഡ് നേരത്തെ തന്നെ അറിയിച്ചിരുന്നതായും വിമർശനാത്മക റിപ്പോർട്ടിങ്ങിന്റെ പേരിൽ വ്യാഴാഴ്ച സംപ്രേഷണം നർത്തിവെച്ചതായും റേഡിയോ സ്റ്റേഷന്റെ ചീഫ് എഡിറ്ററും പ്രമുഖ പത്രപ്രവർത്തകനുമായ അലക്സി വെനിഡിക്റ്റോവ് ടെലിഗ്രാമിൽ അറിയിച്ചു.

പത്രം ഓഫിസിൽ റെയ്ഡ്

യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിന് റഷ്യയിലെ വികെ (റഷ്യൻ ഉച്ചാരണം) പത്രം ഓഫിസ് റെയ്ഡ് നടത്തുകയും പത്രങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ''ഈ ഭ്രാന്ത് അവസാനിപ്പിക്കൂ'' എന്ന തലക്കെട്ടിൽ ബുധനാഴ്ച വാർത്ത പ്രസിദ്ധീകരിച്ചതിനാണ് പത്രം പിടിച്ചെടുത്തത്.

പത്രത്തിന്റെ ഇടതുവശത്തെ മൂലയിൽ റഷ്യൻ ആക്രമണത്തെ വിവരിക്കാൻ യുദ്ധം, അധിനിവേശം, ആക്രമണം അല്ലെങ്കിൽ യുദ്ധ പ്രഖ്യാപനം എന്നീ വാക്കുകൾ വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് കൊടുത്തിരിക്കുന്നത്. നിങ്ങൾ കറുപ്പിനെ വെളുപ്പ് എന്ന് വിളിച്ചാൽ അത് കറുപ്പല്ലാതാകില്ലെന്നും കാണാം. പേജിന്റെ നടുവിലായി ''ഈ ഭ്രാന്ത് അവസാനിപ്പിക്കൂ'' എന്ന് വലുതായി കൊടുത്തിരിക്കുന്നു. വലതുവശത്ത് പത്തുലക്ഷത്തിലധികം ആളുകൾ ഒപ്പിട്ട യുദ്ധത്തെ എതിർക്കുന്ന Change.org സൈറ്റുമായി ലിങ്ക് ചെയ്യുന്ന QR കോഡും കൊടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:press freedomprotests
News Summary - vladimir putins action against protests against Russian invasion of Ukraine
Next Story