Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപു​ടി​ൻ ചൈ​ന​യിൽ;...

പു​ടി​ൻ ചൈ​ന​യിൽ; ആ​കാം​ക്ഷ​യിൽ ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ

text_fields
bookmark_border
പു​ടി​ൻ ചൈ​ന​യിൽ; ആ​കാം​ക്ഷ​യിൽ ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ
cancel
camera_alt

ബെ​ൽ​റ്റ് ആ​ൻ​ഡ് റോ​ഡ് ഇ​നീ​ഷ്യേ​റ്റി​വ് മൂന്നാം സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ബെയ്ജിങ്ങിലെത്തിയ റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​നെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സ്വീകരിക്കുന്നു

ബെ​യ്ജി​ങ്: ബെ​ൽ​റ്റ് ആ​ൻ​ഡ് റോ​ഡ് ഇ​നീ​ഷ്യേ​റ്റി​വ് (ബി.​ആ​ർ.​ഐ) മൂന്നാം സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ ചൈ​ന​യി​ലെ​ത്തി. ഇ​സ്രാ​യേ​ലി​ന്റെ ഗ​സ്സ യു​ദ്ധ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ക്കു​ന്ന സ​​മ്മേ​ള​ന​ത്തി​​നി​ടെ​യു​ള്ള പു​ടി​ന്റെ സ​ന്ദ​ർ​ശ​നം ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

130 രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച പു​ടി​ൻ ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ക്രെം​ലി​ൻ വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര-​പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​കു​മെ​ന്ന് റ​ഷ്യ​യു​ടെ പ്ര​സ്താ​വ​ന​യി​ലു​ണ്ട്.

റ​ഷ്യ​യു​ടെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര​പ​ങ്കാ​ളി കൂ​ടി​യാ​ണ് ചൈ​ന. ‘സി​​ൽ​​ക്ക് റൂ​​ട്ടി’ന്റെ ആ​​ധു​​നി​​ക രൂ​​പ​​മാ​​യ ബെ​​ൽ​​റ്റ് ആ​​ൻ​​ഡ് റോ​​ഡ് ഇ​നീ​ഷ്യേ​റ്റി​വ് ഏ​​ഷ്യ​​യെ യൂ​​റോ​​പ്പു​​മാ​​യി ചേ​​ർ​​ത്തു​​നി​​ർ​​ത്തു​​ന്ന ബ​​ഹു​​മു​​ഖ പ​​ദ്ധ​​തി​​യാ​​ണ്. വ്യാ​​പാ​​ര യു​​ദ്ധ​​ത്തി​​ൽ യു.​​എ​​സി​​നെ പി​​ന്നി​​ലാ​​ക്കി സ്വാ​​ധീ​​ന​​മു​​റ​​പ്പി​​ക്കു​​ക​​യാ​​ണ് ചൈ​​ന​​യു​​ടെ ല​​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vladimir putinChina
News Summary - Vladimir putin visiting in China
Next Story