വാഗ്നർ കൂലിപ്പടയാളി സംഘത്തിെൻറ കലാപശ്രമം തടഞ്ഞ സൈന്യത്തിന് നന്ദിയർപ്പിച്ച് പുടിൻ
text_fieldsമോസ്കോ: വാഗ്നർ കൂലിപ്പടയാളി സംഘം ലക്ഷ്യമിട്ട ആഭ്യന്തര കലാപം അടിച്ചമർത്തിയ സൈന്യത്തിന് നന്ദി പറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വ്യക്തമായ നീക്കങ്ങളിലൂടെയാണ് വാഗ്നർ കൂലിപ്പടയാളി സംഘത്തെ തടഞ്ഞതെന്ന് മോസ്കോയിൽ സൈനികരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പുടിൻ അഭിപ്രായപ്പെട്ടു.
ജനങ്ങളും സൈന്യവും കലാപകാരികളുടെ ഒപ്പമല്ലായിരുന്നു. വാഗ്നർ കൂലിപ്പടയാളികളെ എല്ലാകാലത്തും റഷ്യൻ സർക്കാരാണ് ഫണ്ട് ചെയ്തത്. 2022 മേയ് മുതൽ 2023 മേയ് വരെ ഇതിനായി ഒരു ബില്യൺ ഡോളറാണ് ചെലവിട്ടതെന്നും പുടിൻ കൂട്ടിച്ചേർത്തു.
ക്രെംലിനിന് മുമ്പിൽ ചേർന്ന യോഗത്തിന് മുമ്പായി, വാഗ്നർ സൈന്യം വെടിവച്ച് വീഴ്ത്തിയ റഷ്യൻ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഒരു മിനിറ്റ് നീളുന്ന മൗനാചരണത്തോടെ പുടിനും സംഘവും അനുസ്മരിച്ചു.

