കോവിഡ് മൂലം തലകീഴായി മറിഞ്ഞ ലോകത്തേക്ക് 'തലതിരിഞ്ഞ' വീടുമായി യുവാവ്: വൈറലായി ചിത്രങ്ങൾ
text_fieldsതലകീഴായി ഒരു വീട് നിർമിച്ചാലോ? അങ്ങനെയൊക്കെ വീട് ഉണ്ടാകുമോ? സംശയിക്കേണ്ട, അങ്ങനെയൊരു വീടുണ്ട്. കോവിഡിന്‍റെ വ്യാപനത്തോടെ തലകീഴായ ലോകത്ത് തലതിരിഞ്ഞ ഒരു വീടുമായി എത്തിയിരിക്കുകയാണ് ഓസ്ട്രിയൻ സ്വദേശിയായ ഫ്രിറ്റ്സ് ഷാൾ.
കൊളംബിയയിലെ ഗ്വാറ്റവിറ്റയിലാണ് ഷാളിന്‍റെ തലതിരിഞ്ഞ ബുദ്ധിയിലുദിച്ച ഈ വീട്. ഫുറമെ നിന്ന് മാത്രമല്ല, അകത്തും തലകുത്തനെ തന്നെയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. സാധാരണ തറയിൽ ചവിട്ടി നടക്കുന്നതിന് പകരം സീലിങ്ങിൽ ചവിട്ടിയാണ് ഈ വീടിനുള്ളിലൂടെ നടക്കുക. തലകീഴായി തന്നെയാണ് വീടിനുള്ളിലെ ഫർണ്ണീച്ചറുകളുടെയും സ്ഥാനം. അതായത് സീലിങ്ങിലൂടെ നടക്കുമ്പോൾ നമ്മുടെ തലക്കു മീതെയാകും സോഫയും, ബെഡും, കസേരകളും ഉൾപ്പെടെ ഫർണീച്ചറുകളുടെ സ്ഥാനം.
മികച്ചൊരു ഡിസൈനറാണ് ഫ്രിറ്റ്സ് ഷാൾ. തലകുത്തനെയൊരു വീട് നിർമിക്കണമെന്ന ആശയം ആദ്യം പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ലെന്നും, ഭ്രാന്താണോ എന്ന് വരെ സംശയം ചോദിച്ചവരുണ്ടെന്നും ഷാൾ പറഞ്ഞു. 2015ൽ കൊച്ചുമക്കളോടൊപ്പം ഓസ്ട്രിയയിലേക്ക് നടത്തിയ യാത്രയിൽ തലകീഴായി നിർമിച്ച വീട് കണ്ടതോടെയാണ് തനിക്കും അത്തരത്തിലൊരു വീട് നിർമിക്കണമെന്ന ചിന്തയുണ്ടായതെന്ന് ഷാൾ പറഞ്ഞു.
ഏതായാലും കോവിഡ് സൃഷ്ടിച്ച മാനസിക പിരിമുറുക്കങ്ങൾക്കിടയിൽ തലകുത്തനെയുള്ള വീട് രസകരമായ ഒരനുഭവമാണെന്നാണ് സന്ദർശകരുടെ അഭിപ്രായം. സന്ദർശകരുടെ എണ്ണം കൂടിയതോടെ ഇവർക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയതായി ഷാൾ പറഞ്ഞു. തലകീഴായി നടക്കുന്നതിന്‍റെയും, തലകീഴായി നിന്നുകൊണ്ടുള്ള അഭ്യാസ പ്രകടനങ്ങളുടേയും രസകരമായ ചിത്രങ്ങളോടൊപ്പം ഷാളിന്‍റെ 'തലതിരിഞ്ഞ' വീടും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
2007ൽ യൂറോപ്പിലെ ആർക്കിടെക്റ്റായ ഡാനിയൽ സപിവെസ്കിയാണ് തലകീഴായ ആദ്യ വീട് നിർമിച്ചത്. പോളണ്ടിലെ സിംബാർക്കിലായിരുന്നു ഇത്. പിന്നീട് ഓസ്ട്രിയ, റഷ്യ ഉൾപ്പെടയുള്ള രാജ്യങ്ങളിലും സമാന രീതിയിൽ വീടുകൾ നിർമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

