വി.ഐ.പി സന്ദർശക തട്ടിയുടച്ചത് 42,000 ഡോളറിന്റെ ശിൽപം
text_fieldsജെഫ് കൂൺസ് ‘ബലൂൺ ഡോഗു’മായി. ഫയൽ ചിത്രം
മിയാമി: വി.ഐ.പികൾക്കായുള്ള പ്രദർശനത്തിനെത്തിയ സന്ദർശക അബദ്ധത്തിൽ തട്ടിയുടച്ചത് 42,000 ഡോളറിന്റെ (ഏകദേശം 34.7 ലക്ഷം രൂപ) സ്ഫടികശിൽപം. പ്രശസ്ത കലാകാരനായ ജെഫ് കൂൺസിന്റെ പ്രശസ്തമായ ‘ബലൂൺ ഡോഗ്’ ആണ് യു.എസിലെ മിയാമിയിലെ ആർട്ട് വിൻവുഡിൽ പ്രദർശനത്തിനിടെ ചിന്നിച്ചിതറിയത്. കൂൺസിന്റെ കുടുംബപ്പേര് ആലേഖനംചെയ്ത അക്രിലിക് ശിൽപത്തിന് ഇൻഷുറൻസ് പരിരക്ഷയുണ്ട്.
അബദ്ധത്തിൽ സംഭവിച്ചതായതിനാൽ തട്ടിമറിച്ച സ്ത്രീക്കെതിരെ നടപടിയുണ്ടാകില്ല. വേറിട്ട രീതിയിൽ ജെഫ് കൂൺസ് ഒരുക്കിയ ശിൽപങ്ങൾ 91 ദശലക്ഷം ഡോളറിനുവരെ വിറ്റുപോയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

