Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവൈറ്റ് ഹൗസ്...

വൈറ്റ് ഹൗസ് വെടിവെപ്പിനെ അപലപിച്ച് നരേന്ദ്ര മോദി

text_fields
bookmark_border
വൈറ്റ് ഹൗസ് വെടിവെപ്പിനെ അപലപിച്ച് നരേന്ദ്ര മോദി
cancel

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് പരിപാടിയിൽ നടന്ന വെടിവയ്പ്പിനെ അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും അതിനെ നിസ്സംശയമായും അപലപിക്കണമെന്നും മോദി ഊന്നിപ്പറഞ്ഞു. പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് എന്നിവർ പരിക്കേൽക്കാതെ സുരക്ഷിതാരിയിരുക്കുന്നവെന്നതിൽ തനിക്ക് ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മോദി ആശംസകൾ നേർന്നു.

വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു വെടിവെപ്പ്. പിന്നാലെ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയേയും സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റി. ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് ഹിൽട്ടൻ ഹാളിലാണ് വിരുന്ന് നടന്നത്. വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസും കാബിനറ്റ് അംഗങ്ങളും ഉൾപ്പെടെ ഈ സമയം വേദിയിൽ ഉണ്ടായിരുന്നു. വെടിയൊച്ച കേട്ടയുടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥൻ വേദി വളയുന്നതും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാനാകും. ഹോട്ടലിൽ തോക്കുധാരിയുടെ സാന്നിധ്യമുണ്ടെന്ന ആശങ്ക ഉയർന്നത് പരിഭ്രാന്തി പരത്തി. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

അക്രമിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എട്ടു തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. വെടിയൊച്ച കേട്ടതോടെ അതിഥികൾ മേശകൾക്ക് താഴെ അഭയം തേടുന്നതും ദൃശ്യങ്ങളിലുണ്ട്.

പിന്നീട് ഡിന്നർ പരിപാടി പുനഃരാരംഭിച്ചു. ട്രംപ് പരിപാടിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങിയെങ്കിലും യു.എസ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindia usWorld NewsDonald Trumpshootings
News Summary - Violence has no place in democracy': PM Modi after Trump's shooting incident
Next Story