Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈനീസ് റസ്റ്റാറന്റിൽ സ്ത്രീകൾക്കു നേരെ അതിക്രമം; ഒമ്പതുപേർ അറസ്റ്റിൽ

text_fields
bookmark_border
chinese restaurant
cancel
Listen to this Article

ബെയ്ജിങ്: ചൈനീസ് നഗരമായ ടാങ്ഷാനിലെ റസ്റ്റാറന്റിൽ സ്ത്രീകൾക്കു നേരെ അതിക്രമം നടത്തി ഒരുസംഘം ആക്രമികൾ. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തോടെ ചൈനയിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ചർച്ചയായിരിക്കയാണ്.

റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുടെ പിറകുഭാഗത്ത് ഒരാൾ സ്പർശിച്ചതാണ് സംഭവത്തിന്റെ തുടക്കം. ത​ന്നെ അപമാനിക്കാൻ ശ്രമിച്ചയാളെ സ്ത്രീ തള്ളി. തുടർന്ന് അയാൾ സ്ത്രീയെ അടിച്ചുതാഴെയിട്ട് നിലത്തിട്ട് വലിച്ചിഴച്ചു. ഏതാനും യുവാക്കളും ആക്രമിക്കാനെത്തി.

സ്ത്രീക്ക് ഒപ്പമുണ്ടായിരുന്നവർ പ്രതിരോധിച്ചപ്പോൾ അവരുടെ നേരെയും ആക്രമണമുണ്ടായി. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഴ്ചക്കാരായി നോക്കിനിന്നതല്ലാതെ ആരും പ്രതികരിച്ചില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ചൈനയിൽ നടപടിയെടുക്കുന്നത് അപൂർവമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Violence against women in a Chinese restaurant;9 arrested
Next Story