Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വായ്​പ തിരിച്ചടച്ചില്ല; ലണ്ടനിലെ ആഡംബര വസതിയിൽ നിന്നിറങ്ങണമെന്ന്​ മല്യയോട്​ യു.കെ കോടതി
cancel
Homechevron_rightNewschevron_rightWorldchevron_rightവായ്​പ...

വായ്​പ തിരിച്ചടച്ചില്ല; ലണ്ടനിലെ ആഡംബര വസതിയിൽ നിന്നിറങ്ങണമെന്ന്​ മല്യയോട്​ യു.കെ കോടതി

text_fields
bookmark_border

ലണ്ടൻ: ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ വാ​യ്​​പ​യെ​ടു​ത്ത്​ ബ്രി​ട്ട​നിലേക്ക്​ മു​ങ്ങി​യ വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​ക്ക്​ അവിടെയും വലിയ തിരിച്ചടി. മല്യയെയും കുടുംബത്തെയും അവരുടെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന്​ പുറത്താക്കാൻ ഉത്തരവിട്ടിരിക്കുകയാണ്​ യു.കെ കോടതി. ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട്​ സ്വിസ് ബാങ്ക് യു.ബി.എസുമായുള്ള ദീർഘകാല തർക്കത്തിൽ മല്യക്ക്​ എൻഫോഴ്‌സ്‌മെന്റ് സ്‌റ്റേ നൽകാൻ ബ്രിട്ടീഷ് കോടതി വിസമ്മതിച്ചതിന്​ പിന്നാലെയാണ്​ നടപടി.

മല്യയുടെ പ്രധാന സ്വത്തായ ലണ്ടനിലെ റീജന്റ്സ് പാർക്കിന് അഭിമുഖമായുള്ള 18/19 കോൺവാൾ ടെറസ് ആഡംബര അപ്പാർട്ട്‌മെന്റ്, സ്വിസ് ബാങ്ക് യു.ബി.എസ് ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. "കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത്" എന്ന് യു.കെ കോടതി വിശേഷിപ്പിച്ച അപ്പാർട്ട്​മെൻറ്​, നിലവിൽ 95 വയസ്സുകാരിയായ മല്യയുടെ അമ്മ ലളിതയാണ് കൈവശം വച്ചിരിക്കുന്നത്.

സ്വിസ് ബാങ്ക് യു.ബി.എസിൽ നിന്നെടുത്ത 20.4 മില്യൺ പൗണ്ട് വായ്​പ തിരിച്ചടയ്ക്കാൻ മല്യ കുടുംബത്തിന് കൂടുതൽ സമയം അനുവദിക്കുന്നതിൽ അടിസ്ഥാനമില്ലെന്ന് ഹൈക്കോടതിയിലെ ചാൻസറി ഡിവിഷനുവേണ്ടി തന്റെ വിധി വെർച്വലി പ്രസ്താവിച്ചുകൊണ്ട് ഡെപ്യൂട്ടി മാസ്റ്റർ മാത്യു മാർഷ് പറഞ്ഞു.

മല്യയെ രാജ്യത്തേക്ക്​​ നാടുകടത്താനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നതിനിടെയാണ്​ യു.കെ കോടതിയുടെ നിർണായക വിധി. മല്യയെ ഇന്ത്യയിലെത്തിക്കാനുളള നയതന്ത്ര ഇടപെടലിന് കോടതി ഉത്തരവ് കൂടുതല്‍ സഹായകരമാകുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay MallyaUK CourtLondon Home
News Summary - Vijay Mallya May Lose Plush London Home Over Unpaid Loans
Next Story