അപ്പീൽ തള്ളി; വധശിക്ഷ ഒഴിവാക്കാൻ വിയറ്റ്നാം വ്യവസായിക്ക് ശതകോടികൾ വേണം
text_fieldsട്രുവോങ് മൈ ലാന്
ഹാനോയ്: വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് വിയറ്റ്നാമിൽ ജയിലിൽ കഴിയുന്ന റിയൽ എസ്റ്റേറ്റ് വ്യവസായി ട്രുവോങ് മൈ ലാന് ശിക്ഷ ഒഴിവാക്കാൻ വേണ്ടത് ശതകോടികൾ. രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ വാൻ തിൻഹ് ഫട്ടിന്റെ ഉടമയായ ട്രുവോങ് പ്രമുഖ ബാങ്കായ സായ്ഗോൺ കമേഴ്സ്യൽ ബാങ്കിൽനിന്ന് 1200 കോടി ഡോളർ (1,01,618 കോടി രൂപ) തട്ടിയെന്നാണ് കേസ്. ഇവർക്ക് വൻ ഓഹരി പങ്കാളിത്തമുള്ള ബാങ്കായിരുന്നതാണ് തട്ടിപ്പിന് അവസരമാക്കിയത്. തട്ടിപ്പ് നടത്തിയ സംഖ്യയിൽ നാലിൽ മൂന്നും തിരിച്ചടച്ചാൽ വധശിക്ഷ ജീവപര്യന്തമാക്കി നൽകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

