Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിയറ്റ്​നാമിൽ...

വിയറ്റ്​നാമിൽ വായുവിലൂടെ അതിവേഗം പടരുന്ന പുതിയ വകഭേദം

text_fields
bookmark_border
വിയറ്റ്​നാമിൽ വായുവിലൂടെ അതിവേഗം പടരുന്ന പുതിയ വകഭേദം
cancel

ഹ​നോ​യ്: കോ​വി​ഡി​‍െൻറ അ​തി​വേ​ഗം പ​ട​രു​ന്ന പു​തി​യ വ​ക​ഭേ​ദം ലോ​ക​ത്തെ വീ​ണ്ടും ഭീ​തി​യി​ലാ​ക്കു​ന്നു. വി​യ​റ്റ്‌​നാ​മി​ലാ​ണ്​ അ​പ​ക​ട​കാ​രി​യാ​യ പു​തി​യ വ​ക​ഭേ​ദ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ-​യു.​കെ വ​ക​ഭേ​ദ​ങ്ങ​ളു​ടെ സ​ങ്ക​ര​യി​ന​മാ​ണ് പു​തി​യ വൈ​റ​സെ​ന്ന് വി​യ​റ്റ്‌​നാം ആ​രോ​ഗ്യ​മ​ന്ത്രി ഗു​യ​ന്‍ ത​ങ് ലോ​ങ് അ​റി​യി​ച്ചു.

പു​തി​യ വ​ക​ഭേ​ദം അ​തി​വേ​ഗം വ്യാ​പി​ക്കു​മെ​ന്നും വാ​യു​വി​ലൂ​ടെ പ​ക​രു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍കി. ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​ക്ടോ​ബ​റി​ല്‍ ഇ​ന്ത്യ​യി​ല്‍ ക​ണ്ടെ​ത്തി​യ ബി.1.617 ​വ​ക​ഭേ​ദം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ട്. ബി.1.1.7 ​വ​ക​ഭേ​ദ​മാ​ണ് ബ്രി​ട്ട​നി​ല്‍ പ​ട​ര്‍ന്നു​പി​ടി​ച്ച​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ര​ണ്ടി​നെ​യും ആ​ശ​ങ്ക നി​റ​ഞ്ഞ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍പെ​ടു​ത്തി​യി​രു​ന്നു.

വി​യ​റ്റ്​​നാ​മി​ൽ ആ​കെ 6,856 പേ​ര്‍ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 47 പേ​ര്‍ മ​രി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തെ വി​ജ​യ​ക​ര​മാ​യി അ​തി​ജീ​വി​ച്ച വി​യ​റ്റ്‌​നാ​മി​ല്‍ പു​തി​യ കേ​സു​ക​ള്‍ ഉ​യ​രു​ന്ന​താ​ണ് കാ​ഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vietnam​Covid 19Variant
News Summary - Covid 19, Vietnam, Variant
Next Story