പാക് ടാങ്കുകൾ തെരുവിലൂടെ ഓടിച്ച് താലിബാൻ; ദൃശ്യങ്ങൾ വൈറൽ
text_fieldsകാബൂൾ: പാകിസ്താനും താലിബാനും 48 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചതിന് പിന്നാലെ പാക് ടാങ്കുകൾ തെരുവുകളിലൂടെ താലിബാൻ അഗങ്ങൾ ഓടിക്കുന്ന വിഡിയോകൾ വൈറൽ. പാകിസ്താനുമായുള്ള യുദ്ധത്തിനിടെ പിടിച്ചെടുത്ത ടാങ്കുകളാണ് അഫ്ഗാൻ തെരവുകളിലൂടെ താലിബാൻ അംഗങ്ങൾ ഓടിച്ചത്.
നേരത്തെ പാകിസ്താനുമായുള്ള പോരാട്ടത്തിനിടെ അവരുടെ ആയുധങ്ങളും ടാങ്കുകളും പിടിച്ചെടുത്തുവെന്ന് താലിബാൻ വക്താവ് സാബുള്ള മുജാഹിദ് പറഞ്ഞിരുന്നു. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങൾ തകർത്തുവെന്നും അഫ്ഗാൻ അവകാശപ്പെട്ടിരുന്നു. അതേസമയം, അഫ്ഗാൻ അവകാശവാദം തള്ളി പാകിസ്താനും രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങളിൽ കാണുന്ന ടാങ്കുകൾ തങ്ങളുടേത് അല്ലെന്നായിരുന്നു പാകിസ്താൻ വാദം.
ഞങ്ങളുടെ ടാങ്കുകൾ പിടിച്ചെടുത്തുവെന്നാണ് അഫ്ഗാൻ അവകാശപ്പെടുന്നത്. എന്നാൽ, അത്തരം ടാങ്കുകൾ ഞങ്ങളുടെ കൈവശമില്ല. എവിടെ നിന്നോ വിലകുറച്ച് വാങ്ങിയ ടാങ്കുകളാണ് അവർ പ്രദർശിപ്പിക്കുന്നതെന്നായിരുന്നു പാക് മന്ത്രിയുടെ പരാമർശം.
പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ
ന്യൂഡൽഹി: പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ നിലവിൽ വന്നു. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഇക്കാലയളിൽ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആത്മാർഥശ്രമങ്ങൾ ഇരുഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

