Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറസ്റ്റു ചെയ്തയാൾക്ക് നടുറോഡിൽ അതിക്രൂര മർദനം, വിഡിയോ വൈറലായി; യു.എസിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ -VIDEO
text_fieldsbookmark_border
വാഷിങ്ടൺ ഡി.സി: അറസ്റ്റു ചെയ്ത വ്യക്തിയെ നടുറോട്ടിലിട്ട് അതിക്രൂരമായി മർദിച്ച മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. യു.എസ് സംസ്ഥാനമായ അർക്കാൻസാസിലാണ് സംഭവം. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു.
അർക്കാൻസാസിലെ ക്രാഫോഡ് കൗണ്ടിയിലാണ് പൊലീസുകാരുടെ ക്രൂരത നടന്നത്. സമീപത്ത് വാഹനത്തിലിരിക്കുന്നയാളാണ് മർദനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്.
മൂന്ന് പൊലീസുകാർ ചേർന്ന് ഒരാളെ തലയിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഇടിക്കുന്നതും, ദേഹത്ത് കയറിയിരുന്ന് മർദിക്കുന്നതും, ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം.
മർദന ദൃശ്യങ്ങൾ പകർത്തുന്നയാൾക്ക് നേരെ പൊലീസുകാരൻ കൈ ചൂണ്ടുന്നുമുണ്ട്. പൊലീസുകാരെ സസ്പെൻഡ് ചെയ്തതിനൊപ്പം വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിരിക്കുകയാണ്.
Next Story

