ആശുപത്രിക്കിടക്കയിൽ പിഞ്ചുദേഹങ്ങൾ പുഴുവരിച്ച് ചീഞ്ഞളിയുന്നു... ഇസ്രായേൽ ക്രൂരതയുടെ പര്യായമായി അൽനസറിലെ ദൃശ്യങ്ങൾ
text_fieldsഗസ്സ: പിഞ്ചുദേഹങ്ങൾ പുഴുവരിച്ച് കിടക്കുന്നു, ചീഞ്ഞളിയുന്നു.. അതും ഒരു ആതുരാലയക്കിടക്കയിൽ. ഗസ്സ സിറ്റിയിലെ അൽ നസർ പീഡിയാട്രിക് ഹോസ്പിറ്റലിലാണ് ഈ ദാരുണ ദൃശ്യം.
മരിച്ച ശേഷം ഇവിടെ കൊണ്ടുവന്നു കിടത്തിയതല്ല ഈ പിഞ്ചോമനകളെ. മറിച്ച്, ചികിത്സ തേടി എത്തിയവരായിരുന്നു ഇവർ. മരുന്നും ഇഞ്ചക്ഷനും നൽകി അവരെ ഡോക്ടർമാരും നഴ്സുമാരും പരിചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, നവംബർ 10ന് പൊടുന്നനെ എല്ലാം മാറിമറിഞ്ഞു. ഇസ്രായേൽ സയണിസ്റ്റ് അധിനിവേശ സേന ഈ കുഞ്ഞുങ്ങളുടെ ആശുപത്രിയിൽ ഇരച്ചുകയറി. ഡോക്ടർമാരെയും നഴ്സുമാരെയും തുരത്തിയോടിച്ചു. ജീവനുവേണ്ടി മല്ലിടുന്ന പിഞ്ചുകുഞ്ഞുങ്ങളെ മാത്രം ഇവിടെ തനിച്ചാക്കി.
MONSTRUOSIDADE ISRAELITA ⤵️
— Junior Barbosa (@JuniorB71454743) February 14, 2024
Bebês nascidos no hospital Al-Nasr, na cidade de Gaza. No início do ataque, terroristas israelenses cercaram o hospital, retiraram os que estavam dentro e cortaram a eletricidade.
Segue 🧵 pic.twitter.com/JGIoURqpVS
"നവംബർ 10ന് ഇസ്രായേൽ സൈന്യം അൽനസർ ചിൽഡ്രൻസ് ഹോസ്പിറ്റൽ വളഞ്ഞു. അവിടെ അഭയം തേടിയവരെയും മെഡിക്കൽ സ്റ്റാഫിനെയും ഒഴിപ്പിച്ചു’ -ആശുപത്രിയിൽ ആ സമയത്ത് സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ മുഹമ്മദ് ഹമൂദ അൽ ജസീറയോട് പറഞ്ഞു.
‘കൃത്രിമ ശ്വാസം ആവശ്യമായ കുരുന്നുകൾ വരെ ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഞങ്ങളെ (ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരെ) അവിടെ നിന്ന് ഇസ്രായേൽ സേന പുറത്താക്കുമ്പോൾ ഈ കേസുകളല്ലാം റെഡ് ക്രോസ് ഫോളോ അപ്പ് ചെയ്യുമെനറൊയിരുന്നു പറഞ്ഞിരുന്നത്. ജീവൻരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. പക്ഷേ എല്ലാം വെറുതെയായിരുന്നു. അവരെല്ലാം മരിച്ചുപോയി. അവിടെ തന്നെ കിടന്ന് ജീർണിക്കുകയാണ്...’ -ഡോ. മുഹമ്മദ് ഹമൂദ പറഞ്ഞു നിർത്തി.
കുഞ്ഞുങ്ങളുടെ മൃതദേഹം അഴുകുന്ന വിഡിയോ സോഷ്യൽ മീഡിയ വഴിയാണ് പുറത്തുവന്നത്. ആശുപത്രിയിലെ വാർഡുകളിലൊന്നിലെ ദൃശ്യമാണിത്. അൽ ജസീറ ചാനലിന്റെ വസ്തുതാന്വേഷണ യൂനിറ്റായ ‘സനദ്’ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

