അമേരിക്കയിൽ നിന്ന് ആസ്ട്രേലിയയിലെത്തി തടാകത്തിൽ നിന്ന് മുതലകളെ പിടികൂടുന്ന വീഡിയോ വൈറൽ: ‘ടാർസൻ’ ഇൻഫ്ലുവൻസർക്കെതിരെ അന്വേഷണം
text_fieldsമൈക്ക് ഹോൾസ്റ്റൺ മുതലയെ പിടികുടുന്നു
അമേരിക്കയിൽ നിന്ന് ആസ്ട്രേലിയയിലെ ക്വീൻസ് ലാർഡിലെത്തി ലൈവായി അപകടകാരികളായ മുതലകളെ പിടിച്ച് വീഡിയോ ഇട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ആസ്ട്രേലിയൻ അധികൃതർ തിരയുന്നു. സ്റ്റീവ് ഇർവിനു ശേഷം മുതലകളുടെ കൂട്ടുകാരനായി അവതരിച്ച് സോഷ്യൽ മീഡിയയിൽ ലക്ഷങ്ങളുടെ ഫോളോവേഴ്സ് ഉള്ള മൈക് ഹോൾസ്റ്റൺ ‘റിയൽ ടാർസൻ’ എന്നാണ് അറിയപ്പെടുന്നത്.
രണ്ട് മുതലകളെ ലൈവായി പിടികൂടി അവയെകൊണ്ട് വീഡിയോ പിടിച്ചാണ് ഹോൾസ്റ്റൺ ആരാധകരുടെ സ്റ്റാറായത്. ഒന്ന് ശുദ്ധജലത്തിൽ വളരുന്നതും മറ്റൊന്ന് ഉപ്പുവെളളത്തിൽ വളരുന്നതുമാണ്.
ലൊകത്തെ തന്നെ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ഉപ്പുവെള്ളത്തിൽ വളരുന്ന മുതലകൾ. ഇതുമായി മൽപിടിത്തം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
37,500 ആസ്ട്രേലിയൻ ഡോളർ ഫൈൻ ഈടാക്കാവുന്ന കുറ്റമാണ് ഇയാൾ നടത്തിയതെന്ന് ആസ്ട്രേലിയയിലെ ക്വീൻസ് ലാൻറ് അധികൃതർ പറയുന്നു. അത്യന്തം ഗുരുതരവും അനധികൃതവും എന്നാണ് ഇവർ ഇതിനെ വിശേഷിപ്പിച്ചത്. ഹോൾസ്റ്റൻ പിടികൂടുമ്പോൾ ഇയാളുടെ കൈ മുറിഞ്ഞ് രക്തം ഒഴുകുന്നത് വീഡിയോയിൽ ദൃശ്യമാണ്.
ആസ്ട്രേലികയിലെത്തി മുതലയെ പിടികൂടുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷവും കുട്ടിക്കാലം മുതലുള്ള ആഗ്രഹവുമായിരുന്നെന്ന് ഇയാൾ വീഡിയോക്കൊപ്പം കുറിക്കുന്നു.
‘ഇങ്ങനെയാണ് സ്വപ്നങ്ങൾ ഉണ്ടാകന്നത്’ എന്ന പ്രഖ്യാപനവും ഇയാൾ നടത്തുന്നു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം തുടങ്ങി.ട്രെയിനിങ് ഇല്ലാത്തവരും ലൈസൻസ് ഇല്ലാത്തവരും മുതലയെ പിടികൂടരുതെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
ക്വീൻസ് ലാൻഡിൽ വന്ന് മുതലയെ പിടിച്ചാൽ പ്രഥമദൃഷ്ട്യാ 8435 ഡോളറാണ് ഫൈൻ. ഹോൾസ്റ്റണിന്റെ വീഡിയോ ലക്ഷങ്ങൾ ഷെയർ ചെയ്യുമ്പോൾ അതുപോല വമർശനവും ഉയരുന്നു. അന്തരിച്ച മുതലയുടെ കൂട്ടുകാരൻ സ്റ്റീവ് ഇർവിന്റെ പിതാവും പ്രതികരിച്ചിട്ടുണ്ട്.
എന്നാൽ തന്നെ അനുകരിച്ച് ആരും ഇങ്ങനെ ചെയ്യരുതെന്ന് ഹോൾസ്റ്റൺ തന്നെ തന്റെ വീഡിയോക്ക് ഒപ്പം മുന്നറിയിപ്പും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

