Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെസ്റ്റ്ബാങ്കിൽ ഇസ്രായേലിന് തിരിച്ചടിയുമായി ഹമാസ്; ബുൾഡോസറുകൾ തകർത്തു, ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
വെസ്റ്റ്ബാങ്കിൽ ഇസ്രായേലിന് തിരിച്ചടിയുമായി ഹമാസ്; ബുൾഡോസറുകൾ തകർത്തു, ദൃശ്യങ്ങൾ പുറത്ത്
cancel

ഗസ്സ: വെസ്റ്റ് ബാങ്കിൽ നീണ്ട കാലയളവിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇസ്രായേൽ തുടങ്ങിയതിന് പിന്നാലെ തിരിച്ചടിച്ച് ഹമാസ്. വെസ്റ്റ്ബാങ്കിലെത്തിയ ഇസ്രായേൽ ബുൾഡോസറുകൾ ഹമാസ് പോരാളികൾ തകർക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. അൽ ജസീറയാണ് വിഡിയോ പുറത്ത് വിട്ടത്. അധിനിവേശ വെസ്റ്റ്ബാങ്കിലെത്തിയ രണ്ട് ബുൾഡോസറുകൾ ഹമാസ് തകർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ദൃശ്യത്തിൽ ജെനിനിൽ വെച്ച് ബുൾഡോസറുകളിലൊന്ന് ഹമാസ് പകൽവെളിച്ചതിൽ തകർക്കുകയായിരുന്നു. രാത്രി സമയത്ത് ബുൾഡോസർ തകർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെ​നി​ൻ, തു​ൽ​കാ​രം, ന​ബ്‍ലൂ​സ്, തു​ബാ​സ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം ഇസ്രായേൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടിരുന്നു. ഭീ​ക​ര വി​രു​ദ്ധ പോ​രാ​ട്ട​ത്തി​​ന്റെ ഭാ​ഗ​മാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ് സൗ​ദി സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി. ബു​ധ​നാ​ഴ്ച​ത​ന്നെ അ​ദ്ദേ​ഹം വെ​സ്റ്റ് ബാ​ങ്കി​ൽ തി​രി​ച്ചെ​ത്തി. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​​ത്തെ ഫ​ല​സ്തീ​ൻ അ​തോ​റി​റ്റി അ​പ​ല​പി​ച്ചു.

ഡ്രോ​ണു​ക​ളും ബു​ൾ​ഡോ​സ​റു​ക​ളു​മാ​യാ​ണ് ഇ​സ്രാ​യേ​ൽ സൈ​ന്യം എ​ത്തി​യ​ത്. സൈ​നി​ക ന​ട​പ​ടി ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന് സൈ​ന്യം പ​റ​ഞ്ഞു. സൈ​നി​ക ന​ട​പ​ടി ന​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ 80,000ഓ​ളം ഫ​ല​സ്തീ​ൻ​കാ​രാ​ണ് ക​ഴി​യു​ന്ന​ത്. വ​ൻ​തോ​തി​ൽ സൈ​ന്യം ജെ​നി​ൻ ന​ഗ​ര​ത്തി​ൽ ​പ്ര​വേ​ശി​ച്ച​താ​യി ഇ​​സ്രാ​യേ​ൽ സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു.

ഇ​റാ​നി​യ​ൻ-​ഇ​സ്‍ലാ​മി​ക് ഭീ​ക​ര സം​ഘ​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​സ്രാ​യേ​ൽ കാ​റ്റ്സ് പ​റ​ഞ്ഞു. വെ​സ്റ്റ് ബാ​ങ്ക് ആ​ക്ര​മ​ണ​ത്തെ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഓ​ഫി​സ് അ​പ​ല​പി​ച്ചു. ജെ​നി​ൻ, തു​ൽ​കാ​രം, തു​ബാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ൾ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വെ​സ്റ്റ് ബാ​ങ്കി​ലെ ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ആം​ബു​ല​ൻ​സു​ക​ളെ ഇ​സ്രാ​യേ​ൽ സൈ​ന്യം ത​ട​യു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Video clips capture attacks on Israeli military bulldozers in occupied West Bank
Next Story