ചോദ്യം ചോദിക്കുന്നതിനിടെ മൈക്ക് മുഖത്തു തട്ടി; മാധ്യമ പ്രവർത്തകയോട് ചൊടിച്ച് ഡോണൾഡ് ട്രംപ്; വൈറലായി വീഡിയോ
text_fieldsവാഷിങ്ടൺ: ചോദ്യം ചോദിക്കുന്നതിനിടെ മൈക്ക് മുഖത്ത് തട്ടിയതിനെ തുടർന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാധ്യമ പ്രവർത്തകയോട് ചൊടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വാഷിങ്ടൺ ഡിസിയിൽ നിന്ന് തിരിക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് സംഭവം ഉണ്ടായത്. ഗസ്സയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു ട്രംപ്.
മാധ്യമ പ്രവർത്തക ഏത് ചാനലിൽ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല. മൈക്ക് വീണതിനെ തുടർന്ന് കുറച്ചു നേരത്തേക്ക് മാധ്യമ പ്രവർത്തകരുമായുള്ള സംവദനം തടസ്സപ്പെട്ടെങ്കിലും വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പായി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയ ശേഷമാണ് ട്രംപ് മടങ്ങിയത്. സംഭവത്തെ തുടർന്ന് റിപ്പോർട്ടർക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

