യു.എസ് അധിനിവേശത്തെ പിന്തുണക്കുന്നവരുടെ പൗരത്വം റദ്ദാക്കുമെന്ന് വെനസ്വേലൻ പ്രസിഡന്റ്
text_fieldsകാരക്കാസ്: രാജ്യത്ത് യു.എസ് അധിനിവേശം നടത്തണമെന്ന പ്രചാരണം പ്രോത്സാഹിപ്പിക്കുന്നവരുടെയും പിന്തുണക്കുന്നവരുടെയും പൗരത്വം റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ.
അതിനുള്ള ഭരണഘടനാ നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വം റദ്ദാക്കാനുള്ള നീക്കം വെനിസ്വേലൻ ഭരണഘടനയുടെ ആർട്ടിക്കിൾ 130 ന്റെ അടിസ്ഥാനത്തിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 35 സുപ്രീംകോടതിക്ക് മാത്രമേ അത്തരമൊരു തീരുമാനം എടുക്കാൻ കഴിയൂ എന്നും ജന്മനാ വെനിസ്വേലക്കാരായവരുടെ പൗരത്വം റദ്ദാക്കാൻ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്യുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ ആക്രമിക്കാൻ പ്രതിപക്ഷ നേതാക്കൾ യു.എസിനെ പ്രോത്സാഹിപ്പിക്കുകയാണ്. മേഖലയിൽ ഭിന്നത, ഗൂഢാലോചന, വിദ്വേഷം എന്നിവ വിതക്കുകയാണെന്നും അയൽ രാജ്യങ്ങളെ പരസ്പരം എതിർത്ത് യുദ്ധത്തിനായി പ്രകോപിപ്പിക്കുകയാണ് യു.എസ് സർക്കാറിന്റെ ലക്ഷ്യമെന്നും മദൂറോ ആരോപിച്ചു.
സി.ഐ.എ ആസൂത്രണം ചെയ്ത ഒരു വ്യാജ ഫ്ലാഗ് ഓപ്പറേഷൻ പരാജയപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ട്രിനിഡാഡിലും ടൊബാഗോയിലും നിലയുറപ്പിച്ചിരിക്കുന്ന യു.എസ് യുദ്ധക്കപ്പലുകളെ ആക്രമിക്കാനും ആക്രമണത്തിന് വെനിസ്വേലയെ കുറ്റപ്പെടുത്താനും സി.ഐ.എ പദ്ധതിയിട്ടിരുന്നതായി മദൂറോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

