വെനിസ്വേലൻ അധിനിവേശം; പ്രതികരിച്ച് ലോക രാജ്യങ്ങൾ
text_fieldsകൊളംബിയ: യു.എൻ അടിയന്തര യോഗം വിളിക്കണമെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു. വെനിസ്വേല അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചു.
സ്പെയിൻ: വെനിസ്വേലക്കും യു.എസിനും ഇടയിൽ മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് വിദേശകാര്യ മന്ത്രാലയം.
റഷ്യ: യു.എസിനെ കടുത്ത ഭാഷയിൽ വിമർശിച്ചും നടപടിയെ അപലപിച്ചും വിദേശകാര്യ മന്ത്രാലയം. ആക്രമണത്തിന് യാതൊരു ന്യായവുമില്ലെന്നും നയതന്ത്രത്തിനുമേൽ പ്രത്യയശാസ്ത്ര വൈര്യത്തിന്റെ വിജയമാണിതെന്നും മന്ത്രാലയത്തിന്റെ പ്രസ്താവന.
ഇറാൻ: യു.എസ് ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. വെനിസ്വേലയുടെ സ്വയം നിർണയാവകാശത്തിനുനേരെയുള്ള കടന്നുകയറ്റമെന്ന് വിദേശകാര്യ മന്ത്രാലയം.
ക്യൂബ: യു.എസ് നടപടിയെ ക്രിമിനൽ ആക്രമണം എന്നാണ് പ്രസിഡന്റ് ബെർമ്യൂഡസ് വിശേഷിപ്പിത്.
അർജന്റീന: അമേരിക്കയുടെ നടപടിയെ ന്യായീകരിച്ചും പ്രശംസിച്ചും പ്രസിഡന്റ് യാവിയർ മിലെയ്. ‘സ്വാതന്ത്ര്യം നീണാൾ വാഴട്ടെ! മദൂറോ ഭരണം തുലയട്ടെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജർമനി: നിഷ്പക്ഷ നിലപാട്. സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം
ഇറ്റലി: നിലപാട് വ്യക്തമാക്കിയില്ല. എന്നാൽ, യു.എസ് നടപടിയിൽ ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

