Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെനിസ്വേല ഭൂചലനം: മരണം 920, രക്ഷാപ്രവർത്തനത്തിന് ലോകരാജ്യങ്ങളുടെ സഹായം

text_fields
bookmark_border
വെനിസ്വേല ഭൂചലനം: മരണം 920, രക്ഷാപ്രവർത്തനത്തിന് ലോകരാജ്യങ്ങളുടെ സഹായം
cancel

കറാക്കസ്: ഇരട്ട ഭൂചലനം തകർത്ത വെനിസ്വേലയിൽ മരണം 920 ആയി. അര ലക്ഷത്തോളം പേരെയാണ് ഇതുവരെ കണ്ടെത്താനുള്ളത്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാസേനക്ക് എത്തിച്ചേരാന്‍ സാധിക്കാത്തതിനാലാണ് മരണസംഖ‍്യ ഉയരുകയാണ്. ബ്രസീൽ, കാനഡ, മെക്സികോ, കൊളംബിയ, എൽ സാൽവദോർ, ക്യൂബയടക്കമുള്ള രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും അടിയന്തരരക്ഷാപ്രവർത്തനത്തിനായി വെനിസ്വേലയിലേക്ക് വെള്ളിയാഴ്ച സന്നദ്ധസേനയെ അ‍യച്ചിട്ടുണ്ട്. ഔദ്യോഗികരേഖകൾ പ്രകാരം 580 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

ഭൂചലനം ദുരിതം വിതച്ച വെനിസ്വേലക്ക് സഹായ ഹസ്തവുമായി ഖത്തർ ഇന്നലെ രംഗത്തെത്തി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരമാണ് സൗഹൃദ രാജ്യമായ വെനിസ്വേലയിലേക്ക് സഹായവസ്തുക്കളുമായി ഖത്തർ അമീരി എയർ ഫോഴ്സിന്റെ ആറു വിമാനങ്ങളടങ്ങിയ എയർ ബ്രിഡ്ജ് സർവീസ് ആരംഭിച്ചത്. ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‍വിയയുടെ ഖത്തരി ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിൽ നിന്നുള്ള സംഘവും ഖത്തർ റെഡ് ക്രസന്റ് അംഗങ്ങളുമാണ് ഇതിൽ ഉൾപ്പെട്ടത്.വെനിസ്വേലയിൽ രണ്ടുതവണയായി ഉണ്ടായ ഭൂചലനങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി കൂടിയാണ് വിമാനം അയച്ചത്. അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിയ സെർച്ച് ആൻഡ് റെസ്‌ക്യൂ വിദഗ്ധർ, മെഡിക്കൽ ഉദ്യോഗസ്ഥർ, ഒരു ഫീൽഡ് ആശുപത്രി, ദുരന്തബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ പിന്തുണക്കുന്നതിനുള്ള നൂതന ഉപകരണങ്ങൾ എന്നിവയും ഖത്തർ എയർവേസ് വിമാനത്തിലുണ്ട്.

അതേ സമയം തെക്കന്‍ ഫിലിപ്പീന്‍സിലെ മിന്ദനാവോ തീരത്ത് വീണ്ടും ഭൂചലനമുണ്ടായി. വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. അപകടത്തിൽ ആളപായമോ സുനാമി മുന്നറിയിപ്പോ അണ്ടായിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Venezuela Earthquake: Death toll 920, international assistance for rescue operations
Next Story