വെളിച്ചം നോർത്ത് അമേരിക്ക ദശവാർഷിക സമ്മേളനം സമാപിച്ചു
text_fields1. വെളിച്ചം നോർത്ത് അമേരിക്കയുടെ ദശവാർഷിക സമ്മേളനം എൻ.എ.ഐ.എം.എ യു.എസ് പ്രസിഡന്‍റ് മൻസൂർ എ. സയ്യിദ് ഉദ്ഘാടനം ചെയ്യുന്നു 2. ഇമാം ഖാലിദ് ഗ്രിഗ്സ് മുഖ്യപ്രഭാഷണം നടത്തുന്നു
ഗ്രീൻസ്ബൊറോ (നോർത്ത് കരോലിന): അമേരിക്കയിലെയും കാനഡയിലെയും മലയാളി മുസ്ലിം കൂട്ടായ്മയായ വെളിച്ചം നോർത്ത് അമേരിക്കയുടെ ദശവാർഷിക സമ്മേളനം ഗ്രീൻസ്ബൊറോയിലെ ഹോട്ടൽ വിൻധാം ഗാർഡനിൽ സമാപിച്ചു. സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ നടന്ന പരിപാടിയി എൻ.എ.ഐ.എം.എ യു.എസ് പ്രസിഡന്‍റ് മൻസൂർ എ. സയ്യിദ് ഉദ്ഘാടനം ചെയ്തു. നോർത്ത് അമേരിക്കയിൽ ജീവിക്കുന്നവർ എന്ന നിലയിൽ കുടുംബത്തിന്‍റെ ധാർമികമായ ഉന്നമനത്തിന് പ്രത്യേകം പരിഗണനയും ശ്രദ്ധയും ചെലുത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വെളിച്ചം നോർത്ത് അമേരിക്ക പ്രസിഡൻറ് നിയാസ് കെ. സുബൈർ സംസാരിക്കുന്നു
വിവിധ വിഷയങ്ങളിൽ പഠന-ചർച്ചാ ക്ലാസുകൾക്കായി പ്രതിവാര മീറ്റിങ്ങുകൾ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുഹമ്മദ് അജാന്‍റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ വെളിച്ചം നോർത്ത് അമേരിക്ക പ്രസിഡൻറ് നിയാസ് കെ. സുബൈർ അധ്യക്ഷനായി. സുഹൈൽ ഹാഷിം, ആമിന ഷബീൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
മാഗസിൻ പ്രകാശനശേഷം എഡിറ്റോറിയൽ േബാർഡ് അംഗങ്ങൾ
തുടർന്ന് "വിറ്റ്നസ് അൺ ടു മാൻകൈൻഡ്" എന്ന വിഷയത്തിൽ പ്രമുഖ പണ്ഡിതനും ഐ.സി.എൻ.എ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് ഡയറക്ടറുമായ ഇമാം ഖാലിദ് ഗ്രിഗ്സ് സംസാരിച്ചു. മുഴുവൻ മനുഷ്യരുടെയും നന്മക്കും സന്തോഷകരമായ സഹവർത്തിത്വത്തിനുമായി പ്രവർത്തിക്കാൻ കഴിയുന്ന മാതൃക ന്യൂനപക്ഷമാണ് അമേരിക്കയിലെയും കാനഡയിലെയും ഇന്ത്യൻ സാമൂഹം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ വെളിച്ചം ദശവാർഷികോപഹാരമായി "ഇലൂമിൻ" മാഗസിൻ പ്രകാശനം ചെയ്തു. വെളിച്ചം വനിതാ വിഭാഗം പ്രസിഡൻറ് തസ്നി ജംഷീദ് വെളിച്ചം പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രോഗ്രാം കൺവീനർ സലിം ഇല്ലിക്കൽ സ്വാഗതവും ഇസ്ലാമിക് സെൻറർ ഓഫ് ട്രയാഡ് മേധാവിയായ ഇമാം നാഫെസ് റിഷഖ് ഉദ്ബോധനവും പ്രാർഥനയും നിർവഹിച്ചു. തുടർന്ന് നടന്ന പത്താം വാർഷിക ഡിന്നറിന് അജ്മൽ ചോലശ്ശേരിയും ഒപ്പന കോൽക്കളി, ഖവാലി തുടങ്ങിയ കലാ പരിപാടികൾക്ക് വഫ അമാൻ, സർഫ്രാസ് അബ്ദു, അബ്ദുൽ സലാം ടോറണ്ടോ എന്നിവരും നേതൃത്വം നൽകി.
സമ്മേളന പ്രതിനിധികൾ
സമ്മേളനത്തിന്‍റെ രണ്ടാം ദിവസം ട്രയാഡ് മുസ്ലിം സെന്‍ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കലാകായിക പരിപാടികളും, വെളിച്ചം സ്റുഡന്‍റ്സ് ഫോറം, വെളിച്ചം മദ്രസ, നെക്സ്റ്റ്ജെൻ, തുടങ്ങി വിവിധ വകുപ്പുകളുടെ ബ്രേക് ഔട്ട് സെഷനുകളും നടന്നു. സമ്മേളന പ്രതിനിധികൾക്കുള്ള ഉപഹാര സമർപ്പണത്തിന് റൈഹാന വെളിയമ്മേൽ, നിഷ ജാസ്മിൻ എന്നിവരും നേതൃത്വം നൽകി.
വെളിച്ചം ദശവാർഷികാഘോഷങ്ങളുടെ വിജയകരമായ നടത്താൻ സഹായിച്ച വോളന്‍റീയർമാർക്കും സമ്മേളന പ്രതിനിധികൾക്കും വെളിച്ചം നോർത്ത് അമേരിക്ക സെക്രട്ടറി അബ്ദുൽ അസീസ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

