Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഞെട്ടലിൽ പ്രവാസലോകം;...

ഞെട്ടലിൽ പ്രവാസലോകം; സ്ഥി​തി നി​യ​ന്ത്ര​ണ​ വി​ധേ​യ​മെ​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ

text_fields
bookmark_border
ഞെട്ടലിൽ പ്രവാസലോകം; സ്ഥി​തി നി​യ​ന്ത്ര​ണ​ വി​ധേ​യ​മെ​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ
cancel
camera_alt

ബ​ഹ്‌​റൈ​നി​ലെ യു.​എ​സ് താ​വ​ള​ത്തി​ൽ ഇ​റാ​ൻ ന​ട​ത്തി​യ

ആ​ക്ര​മ​ണ​ത്തി​ന്റെ വി​ഡി​യോ ദൃ​ശ്യം

ദു​ബൈ: ഖ​ത്ത​ർ, ബ​ഹ്​​​റൈ​ൻ, കു​വൈ​ത്ത്, യു.​എ.​ഇ എ​ന്നീ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട്​ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന്​ ആ​ശ​ങ്ക​യി​ൽ പ്ര​വാ​സി​സ​മൂ​ഹം. ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ഇ​റാ​ന്​ നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട്​ ആ​ക്ര​മ​ണ​മാ​രം​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച്​ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​മു​ണ്ടാ​യ ഉ​ട​ൻ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കി നി​ർ​ദേ​ശ​ങ്ങ​ളും അ​റി​യി​പ്പു​ക​ളും വി​വി​ധ സ​ർ​ക്കാ​റു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​ത്​ ആ​ശ്വാ​സം ന​ൽ​കി.

അ​തേ​സ​മ​യം താ​മ​സ, ജോ​ലി സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ കാ​ണാ​വു​ന്ന ദൂ​ര​ത്തി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​തോ​ടെ യു​ദ്ധ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക ക​ന​ത്തി​ട്ടു​ണ്ട്. മി​സൈ​ലു​ക​ൾ ആ​കാ​ശ​ത്ത്​ ദൃ​ശ്യ​മാ​കു​ന്ന​തും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തും പ​ല​യി​ട​ത്തും കാ​ണാ​മാ​യി​രു​ന്നു. മി​ക്ക ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളും വ്യോ​മ​പാ​ത അ​ട​ച്ച​തോ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ യാ​ത്ര ശ​നി​യാ​ഴ്ച മു​ട​ങ്ങി. നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​രു​ക​യാ​ണെ​ങ്കി​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​മെ​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലേ​ക്കു​ള്ള ഒ​ട്ടു​മി​ക്ക അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി​യ​ത് ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​രെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്.

പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഗ​ണി​ച്ച്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സ​ഹാ​യ​ങ്ങ​ൾ​ക്ക്​ ബ​ന്ധ​പ്പെ​ടാ​ൻ ഹെ​ൽ​പ്​​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​​മെ​ന്നും അ​ത​ത്​ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന എ​ല്ലാ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും എം​ബ​സി​ക​ൾ നി​ർ​ദേ​ശി​ച്ചു. മേ​ഖ​ല​യി​ൽ യു​ദ്ധം പ​ട​രു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര അ​ന്താ​രാ​ഷ്ട്ര ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ. സം​ഘ​ർ​ഷാ​വ​സ്ഥ നീ​ണ്ടു​നി​ന്നാ​ൽ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളെ​യും തൊ​ഴി​ൽ രം​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്ന ഭീ​തി​യും ശ​ക്ത​മാ​ണ്. എ​ന്നാ​ൽ, സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ സ​മാ​ധാ​ന വ​ഴി തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsIran US TensionsIran Israel Tensions
News Summary - Various countries say the situation is under control
Next Story