യു.എസ്- ഇറാൻ ചര്‍ച്ച പരാജയം; യു.എസ് സംഘം മടങ്ങുന്നു
text_fieldsഇസ് ലാമാബാദ്: പാക് തലസ്ഥാനാമായ ഇസ്ലാമാബാദിൽ നടക്കുന്ന ഇറാന്‍- യു.എസ് വെടിനിർത്തൽ ചര്‍ച്ച ആദ്യഘട്ടത്തിൽ സമവായത്തിലെത്താതെ പിരിഞ്ഞു. ഇറാനുമായുള്ള ചർച്ചയിൽ ഇതുവരെ ധാരണയിൽ എത്തിയിട്ടില്ലെന്നും തങ്ങൾ മടങ്ങുകയാണെന്നും യു.എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് പറഞ്ഞു.
തങ്ങൾ അന്തിമവും മികച്ചതുമായ ഓഫറാണ് മുന്നോട്ടുവെച്ചുതെന്നും ചർച്ചയിൽ യു.എസ് സംഘത്തെ നയിച്ച വാൻസ് പറഞ്ഞു. അതേസമയം അനാവശ്യ ഉപാധികളാണ് യു.എസ് മുന്നോട്ടുവെച്ചതെന്ന് ഇറാനും ആരോപിച്ചു. ഇതോടെ ലോകം ഏറെ പ്രതീക്ഷയോടെഉറ്റുനോക്കിയിരുന്ന ഇറാൻ വെടിനിർത്തൽ ചർച്ച വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങി.
21 മണിക്കൂറിനിടെ അഞ്ച് റൗണ്ട് ചർച്ചകളാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്. ഓരോന്നിനും ശേഷം ഇരുപക്ഷവും തമ്മിൽ കുറിപ്പുകളുടെ കൈമാറ്റം നടന്നു. “ഞങ്ങൾ പ്രസിഡന്റുമായി നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ 21 മണിക്കൂറിനുള്ളിൽ എത്ര തവണ അദ്ദേഹവുമായി സംസാരിച്ചുവെന്ന് എനിക്കറിയില്ല, അര ഡസൻ തവണ, ഒരു ഡസൻ തവണ,” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ടീമുമായി നിരന്തരം ആശയവിനിമയം നടത്തി, കാരണം ഞങ്ങൾ നല്ല വിശ്വാസത്തോടെയാണ് ചർച്ചകൾ നടത്തിയത്. ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു, വളരെ ലളിതമായ നിർദ്ദേശം മുന്നോട്ടുവെച്ചാണ് ഇവിടെ നിന്ന് പോകുന്നത്, അത് ഞങ്ങളുടെ അന്തിമവും മികച്ചതുമായ ഓഫറാണ്. ഇറാൻ സ്വീകരിക്കുമോ എന്ന് നമുക്ക് നോക്കാം.”
ഇറാനിന്‍റെ ആണവ പരിപാടി, മേഖലയിലെ ഇറാന്റെ സ്വാധീനം, സാമ്പത്തിക ഉപരോധം തുടങ്ങിയ വിഷയങ്ങളിൽ യു.എസ് മുന്നോട്ടുവച്ച നിർദേശങ്ങൾ ഇറാൻ നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ചർച്ച പൂർണമായും തകർന്നിട്ടില്ലെന്ന സൂചകളാണ് വാൻസ് വാർത്താ സമ്മേളത്തിൽ നൽകിയതെന്നും നിരീക്ഷകർ പറയുന്നു.
യുദ്ധസമയത്ത് അവർക്ക് നേടാൻ കഴിയാത്തതെല്ലാം ചർച്ചയിലൂടെ അമേരിക്ക ആവശ്യപ്പെട്ടതായി ഇറാൻ പ്രതിനിധി സംഘവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. "ഹുർമുസ് കടലിടുക്ക്, സമാധാനപരമായ ആണവോർജം, മറ്റ് നിരവധി വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അമേരിക്കയുടെ മുന്നോട്ടുവെച്ച വ്യവസ്ഥകൾ ഇറാൻ അംഗീകരിച്ചില്ല" ഫാർസ് റിപ്പോർട്ടിൽ പറയുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 28നാന്‍റ് ഇറാനിൽ ഇസ്രായേലും യു.എസും സംയുക്തമായി ആക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടു. ഇതോടെ ഇറാൻ പശ്ചിമേഷ്യയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കും ആസ്തികൾക്കും നേരെയും ഇസ്രായേലിലേക്കും പ്രത്യാക്രമണം നടത്തുകയായിരുന്നു. മേഖലയിലെ തന്ത്ര പ്രധാന ഹുമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ലോകത്തെ എണ്ണ വ്യാപാത്തിന്‍റെ 20 ശമാനത്തിൽ അധികം നടക്കുന്ന ഹുർസ് അടച്ചതോടെ ആഗോള വിപണിയിൽ എണ്ണ പ്രതിസന്ധി രൂക്ഷമായി. ഇരു വിഭാഗവും ശക്തമായ ആക്രമണം നടത്തുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് പാക് മധ്യസ്ഥതയിൽ യുദ്ധത്തിന് താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിക്കുകയും തുടർ ചർച്ചകൾ നിശ്ചയിക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

