Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Vaccination
cancel
Homechevron_rightNewschevron_rightWorldchevron_rightഡെൽറ്റ പ്ലസിനെ നേരിടാൻ...

ഡെൽറ്റ പ്ലസിനെ നേരിടാൻ മാസ്​കും വാക്​സിനേഷനും അനിവാര്യം; ലോകാരോഗ്യ സംഘടന പ്രതിനിധി

text_fields
bookmark_border

ജനീവ: കൊറോണ വൈറസി​െൻറ ഡെൽറ്റ പ്ലസ്​ വകഭേദത്തെ നേരിടാനുള്ള പ്രധാനമാർഗം മാസ്​കും വാക്​സിനേഷനുമെന്ന്​ ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്​.ഒയുടെ റഷ്യൻ പ്രതിനിധിയായ മെലിറ്റ വജ്​നോവിക്​ അറിയിച്ചതാണ്​ ഇക്കാര്യം.

'വാക്​സിനേഷനും മാസ്​കും വേണം. വാക്​സിനേഷൻ കൊണ്ടുമാത്രം ഡെൽറ്റ പ്ലസ്​ വകഭേദത്തെ ​പ്രതിരോധിക്കാനാകില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. അല്ലാത്തപക്ഷം വീണ്ടും ലോക്​ഡൗണിലേക്ക്​ പോകേണ്ടിവരും' -ലൈവ്​ യുട്യൂബ്​ ഷോയായ സോളോവീവിൽ അവർ പറഞ്ഞു.

പ്രതിരോധ കുത്തിവെപ്പ്​ സ്വീകരിക്കുന്നതിലൂടെ വൈറസ്​ പടരാനുള്ള സാധ്യത കുറയും. കൂടാതെ രോഗം കഠിനമാകാതിരിക്കാനും സഹായിക്കും. എന്നിരുന്നാലും മാസ്​ക്​ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത്​ അനിവാര്യമാണെന്നും മെലിറ്റ വിശദീകരിച്ചു.

ഇൗ മാസം ആദ്യം ലോകാരോഗ്യ സംഘടന ഡെൽറ്റ വകഭേദത്തെ കൊറോണ വൈറസ്​ വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അതിവേഗം ഇൗ വകഭേദം പടർന്നുപിടിച്ചതിനാലായിരുന്നു ഇത്​. കൂടാതെ മാർച്ച്​ മുതൽ ഇന്ത്യയിൽ ഡെൽറ്റയുടെ വ​കഭേദങ്ങളായ ഡെൽറ്റ പ്ലസ്​ വകഭേദം കണ്ടെത്തിരുന്നു. ഇന്ത്യയിലെ നിരവധി സംസ്​ഥാനങ്ങളിൽ ഡെൽറ്റ പ്ലസ്​ വകഭേദം ഇതിനോടകം റി​പ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. മധ്യപ്രദേശിൽ ഒരു മരണം റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തിരുന്നു. ഇയാൾ വാക്​സിൻ സ്വീകരിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHOVaccinationMaskDelta Plus VariantMelita Vujnovic
News Summary - Vaccination Plus Mask WHO Official On Measures To Fight Delta Plus Strain
Next Story