Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
china vaccination
cancel
Homechevron_rightNewschevron_rightWorldchevron_rightകുത്തിവെപ്പ്​ 100...

കുത്തിവെപ്പ്​ 100 കോടി​ പിന്നിട്ടു; ലോകത്തിലെ മൂന്നിലൊന്ന്​ വാക്​സിനും നൽകിയത്​ ചൈനയിൽ

text_fields
bookmark_border

ബീജിങ്​: ചൈനയിൽ കോവിഡ്​ പ്രതിരോധ വാക്​സിൻ നൽകിയതിൻെറ എണ്ണം 100 കോടി ഡോസ്​ പിന്നിട്ടതായി അധികൃതർ അറിയിച്ചു. അതായത്​ ലോകത്ത്​ ആകെ നൽകിയതിൻെറ മൂന്നിലൊന്ന്​ വരുമിത്​.

ആഗോളതലത്തിൽ നൽകിയ കോവിഡ്​ ഡോസുകളുടെ എണ്ണം 2.5 ബില്യൺ കഴിഞ്ഞതായി കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ രാജ്യത്ത്​ 100 കോടി ഡോസ്​ നൽകിയ കാര്യം ചൈനീസ്​ അധികൃതർ വ്യക്​തമാക്കിയത്​.

ചൈനയിലെ ജനസംഖ്യയുടെ എത്ര ശതമാനം പേർ കുത്തിവെപ്പ്​ എടുത്തിട്ടുണ്ടെന്നത് വ്യക്തമല്ല. എന്നാൽ, വൈറസിനെതിരായ വിജയകരമായ പോരാട്ടത്തിന് ശേഷം വാക്​സിനേഷൻ ഡ്രൈവ് ഇപ്പോൾ മന്ദഗതിയിലാണ്​.

സുതാര്യതയുടെ അഭാവവും മുമ്പത്തെ വാക്​സിൻ അഴിമതികളും പൗരൻമാർക്കിടയിൽ കുത്തിവെപ്പ്​ എടുക്കുന്നതിൽ വിമുഖതക്ക്​ കാരണമായിരുന്നു. ജൂൺ അവസാനത്തോടെ രാജ്യത്തെ 1.4 ബില്യൺ ജനങ്ങളിൽ 40 ശതമാനം പേർക്ക് പൂർണമായി പ്രതിരോധ കുത്തിവെപ്പ്​ നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ചില ​പ്രവിശ്യകൾ കുത്തിവെപ്പ്​ എടുക്കാൻ സൗജന്യ വാക്​സിനേഷൻ ഉൾപ്പെടെ പലവിധ വാഗ്​ദാനങ്ങളും ജനങ്ങൾക്ക്​ നൽകുന്നുണ്ട്​. ​സെൻട്രൽ അൻ‌ഹുയി പ്രവിശ്യയിലെ താമസക്കാർ‌ക്ക് മുട്ടകൾ‌ സൗജന്യമായി നൽകുന്നു. ബീജിംഗിൽ‌ താമസിക്കുന്ന ചിലർക്ക് ഷോപ്പിംഗ് കൂപ്പണുകളാണ്​ വാക്​സിനേഷനൊപ്പം നേടാനാവുക.

അതേസമയം, തെക്കൻ നഗരമായ ഗ്വാങ്‌ഷൗവിൽ കൊറോണ വൈറസ്​ ഡെൽറ്റ വകഭേദം കണ്ടെത്തിയതോടെ പലരും ഇപ്പോൾ വാക്​സിനെടുക്കാൻ മുന്നോട്ടുവരുന്നുണ്ട്​. ഞായറാഴ്​ച 23 പുതിയ കേസുകളാണ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​.

ചൈനയിൽ നിബന്ധനകളോടെ അംഗീകരിച്ച നാല് വാക്​സിനുകളാണ്​ നൽകുന്നത്​. എന്നാൽ ഇവയുടെ ഫലപ്രാപ്​തി നിരക്ക് 90 ശതമാനത്തിന്​ മുകളിലുള്ള ഫൈസർ, മോഡേണ വാക്​സിനുകളേക്കാൾ ഏറെ പിന്നിലാണ്​.

ചൈനയിലെ സിനോവാക് മുമ്പ് ബ്രസീലിൽ നടത്തിയ പഠനത്തിൽ അണുബാധ തടയുന്നതിൽ 50 ശതമാനവും വൈദ്യ സഹായം ആവശ്യമുള്ള കേസുകൾ തടയുന്നതിൽ 80 ശതമാനവും ഫലപ്രാപ്​തിയാണ്​ കാണിച്ചത്​. സിനോഫാർമിൻെറ രണ്ട് വാക്​സിനുകൾക്ക് യഥാക്രമം 79 ശതമാനവും 72 ശതമാനവും ഫലപ്രാപ്​തിയുണ്ട്​. കാൻ‌സിനോയുടെ ഫലപ്രാപ്​തി 65 ശതമാനമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationchinacovid19
News Summary - Vaccination exceeds Rs 100 crore; One-third of the world's vaccines are given in China
Next Story