Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമതസ്വാതന്ത്ര്യം...

മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന അമേരിക്കൻ സമിതിയംഗങ്ങൾക്ക്​ ഇന്ത്യ സന്ദർശനാനുമതി നൽകിയില്ല

text_fields
bookmark_border
മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന അമേരിക്കൻ സമിതിയംഗങ്ങൾക്ക്​ ഇന്ത്യ സന്ദർശനാനുമതി നൽകിയില്ല
cancel

ന്യൂഡൽഹി: അമേരിക്കൻ സർക്കാറി​​െൻറ അന്താരാഷ്​ട്ര മതസ്വാതന്ത്ര്യ നിരീക്ഷണ സമിതിക്ക്​ ഇന്ത്യ സന്ദർശനാനുമതി നൽകിയില്ല. ഇന്ത്യൻ പൗരൻമാരുടെ ഭരണഘടന അവകാശം വിദേശ സമിതി പരിശോധിക്കുന്നത്​ അംഗീകരിക്കാനാകില്ലെന്ന്​ വ്യക്​തമാക്കിയാണ്​ അനുമതി നിഷേധിച്ചത്​. 2019 ലെ അന്താരാഷ്​ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച സമിതിയുടെ റിപ്പോർട്ട്​ ബുധനാഴ്​ച പുറത്ത്​ വിട്ടതിനെ തുടർന്നാണ്​ ഇന്ത്യ അനുമതി നിഷേധിച്ചത്​ എന്നത്​ ശ്ര​ദ്ധേയമാണ്​. റിപ്പോർട്ട്​ മുൻ ധാരണകളോടെ തയാറാക്കിയതും പക്ഷപാതപരവുമാണെന്ന്​ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്​മണ്യം ജയശങ്കർ പ്രതികരിച്ചു.

2019 ലെ റിപ്പോർട്ടി​ൽ ഇന്ത്യയിൽ മതസ്വാതന്ത്ര്യം വലിയ തോതിൽ തടയുന്നതായി പറയുന്നുണ്ട്​. ന്യൂനപക്ഷങ്ങളും ദലിതുകളും ആക്രമിക്കപ്പെടുന്നതും പൗരത്വ നിയമ ഭേദഗതിയും കാശ്​മീർ നടപടിയുമെല്ലാം മതവിവേചനത്തി​​െൻറ ഉദാഹരണങ്ങളായി റിപ്പോർട്ട്​ ചൂണ്ടികാണിച്ചിരുന്നു. പശു സംരക്ഷകരുടെ ആക്രമണങ്ങളും റിപ്പോർട്ട്​ പ്രതിപാദിച്ചിരുന്നു. ആൾകൂട്ട ആക്രമണങ്ങളിൽ പ്രത്യേക വിഭാഗങ്ങൾ ഇരകളാക്കപ്പെടുന്നത്​ വർധിച്ചതായയും കണ്ടെത്തിയിരുന്നു. 

അമേരിക്കൻ സംഘത്തിന്​ സന്ദർശകാനുമതി നൽകാനുള്ള ആത്മവിശ്വാസമാണ്​ ഇന്ത്യ പ്രകടിപ്പിക്കേണ്ടതെന്ന്​ സംഘത്തി​​െൻറ വക്​താവ്​ ഡാനിയ​ല്ലെ വ്യക്​തമാക്കി. ബഹുസ്വര ജനാധിപത്യ രാജ്യ​വും അമേരിക്കയുടെ അടുത്ത പങ്കാളിയുമായ ഇന്ത്യ നിരീക്ഷക സമിതിക്ക്​ അനുമതി നൽകണമെന്ന്​ അവർ പറഞ്ഞതായി അൽജസീറ റിപ്പോർട്ട്​ ചെയ്​തു. സന്ദർശനം ക്രിയാത്മകമായ സംവാദത്തിനും അഭിപ്രായങ്ങൾ പരസ്​പരം പങ്കുവെക്കുന്നതിനും ഉപകരിക്കുമെന്നും അവർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usindia usmalayalam newsReligious FreedomUSCIRF
News Summary - USCIRF team denied visa to India
Next Story