Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈന ഉയർത്തുന്ന...

ചൈന ഉയർത്തുന്ന വെല്ലുവിളികളെ നേരിടും; ചർച്ചക്ക്​ തയാറെന്ന്​ ബൈഡൻ

text_fields
bookmark_border
Biden Administration Restores Aid To Palestinians, Reversing Trump Policy
cancel

വാഷിങ്​ടൺ: ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യു.എസ്​ തയാറെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. എന്നാൽ, അമേരിക്കൻ താൽപര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ ചൈനക്കൊപ്പം പ്രവർത്തിക്കാൻ മടിയില്ലെന്നും ജോ ബൈഡൻ വ്യക്​തമാക്കി.

ചൈനയുടെ സാമ്പത്തിക അധി​നിവേശത്തെ യു.എസ്​ പ്രതിരോധിക്കും. മനുഷ്യാവകാശങ്ങൾ, ആഗോളഭരണം എന്നിവക്ക്​ മേൽ ചൈന നടത്തുന്ന ആക്രമണ​ങ്ങളെ ചെറുത്ത്​ തോൽപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു. എന്നാൽ, അമേരിക്കയുടെ താൽപര്യങ്ങൾ കൂടി പരിഗണിക്കുകയാണെങ്കിൽ ചൈനയുമായി ചേർന്ന്​ പ്രവർത്തിക്കാൻ തയാറാണെന്നും ബൈഡൻ പറഞ്ഞു.​

നേരത്തെ റഷ്യക്കെതിരെയും ജോ ബൈഡൻ രംഗത്തെത്തിയിരുന്നു. റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിൻ ഭരണകൂടത്തിന്‍റെ നടപടികൾക്കെതിരെയാണ്​ ബൈഡൻ രംഗത്തെത്തിയത്​. മ്യാൻമറിൽ സൈന്യം അധികാരം പിടിച്ചതിനേയും ബൈഡൻ വിമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USJoe Bidenchina
News Summary - US Will Take On Challenge Posed By China Directly: Biden
Next Story