യു.എസ് യുദ്ധക്കപ്പൽ തായ്വാൻ തീരത്ത്
text_fieldsതായ് പേയ്: യു.എസ് യുദ്ധക്കപ്പൽ യു.എസ്.എസ് മിലിയൂസ് തായ്വാൻ തീരത്ത്. അന്താരാഷ്ട്ര സമുദ്രപാതയിലൂടെയുള്ള പതിവ് സഞ്ചാരമാണിതെന്നാണ് യു.എസ് നേവി പറയുന്നത്.
തായ്വാൻ പ്രസിഡന്റ് സായ് ഇങ്-വെൻ കഴിഞ്ഞയാഴ്ച യു.എസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ തായ്വാന് ചുറ്റും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ച് ചൈന നടത്തിയ മൂന്നുദിവസത്തെ സൈനികാഭ്യാസത്തിന് ദിവസങ്ങൾക്ക് ശേഷമാണ് യു.എസ് യുദ്ധക്കപ്പലിന്റെ സഞ്ചാരം.
ഇത് തായ്വാനുള്ള വ്യക്തമായ പിന്തുണ അറിയിക്കലായാണ് വിലയിരുത്തപ്പെടുന്നത്. തായ്വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. തായ്വാനും മറ്റു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളോട് ചൈനക്ക് കടുത്ത എതിർപ്പാണ്.

