Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അയൽപക്കത്ത്​ തീ​ക്കൊള്ളികൊണ്ട്​ ചൊറിഞ്ഞ്​ ചൈന; ഭീഷണി കടുപ്പിച്ച്​ അമേരിക്ക- പ്രതിസന്ധി കനക്കുന്നു
cancel
Homechevron_rightNewschevron_rightWorldchevron_rightഅയൽപക്കത്ത്​...

അയൽപക്കത്ത്​ തീ​ക്കൊള്ളികൊണ്ട്​ ചൊറിഞ്ഞ്​ ചൈന; ഭീഷണി കടുപ്പിച്ച്​ അമേരിക്ക- പ്രതിസന്ധി കനക്കുന്നു

text_fields
bookmark_border

ബെയ്​ജിങ്​: മേഖലയിൽ അധീശത്വമുറപ്പിച്ച്​ ചൈന നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ തായ്​വാനും ഫിലിപ്പീൻസും നടത്തുന്ന പ്രതിഷേധങ്ങൾക്ക്​ പിന്തുണയും സഹായവുമായി യു.എസ്​. തുടർച്ചയായി ​സൈനിക വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചും കടലിൽ ​നാവിക സേനാ സാന്നിധ്യം വർധിപ്പിച്ചും ചൈന ഏറെയായി രണ്ട്​ അയൽ രാജ്യങ്ങൾക്കെതിരെ പ്രകോപനം തുടരുകയാണ്​.

കഴിഞ്ഞ ദിവസം ആണവ ശേഷിയുള്ള നാല്​ എച്ച്​-6കെ ബോംബറുകൾ, 10 ജെ- 16 ഫൈറ്റർ ജെറ്റുകൾ എന്നിവ ഉൾപെടെ 20 യുദ്ധവിമാനങ്ങളാണ്​ തായ്​വാൻ വ്യോമാതിർത്തി ലംഘിച്ച്​ പറന്നത്​. അതോടെ, ചെറുത്തുനിൽപിന്‍റെ ഭാഗമായി അതിർത്തിയിൽ തായ്​വാൻ മിസൈലുകൾ വിന്യസിച്ച്​ സുരക്ഷ ശക്​തമാക്കി. ബുധനാഴ്ചയും സമാനമായി യുദ്ധവിമാനങ്ങൾ തായ്​വാൻ വ്യോമാതിർത്തി കടന്ന്​ പറന്നത്​ മുന്നറിയിപ്പിന്‍റെ സൂചനയായി സംശയിക്കുന്നു.

തായ്​വാനെയും ഫിലിപ്പീൻസിനെയും വേർതിരിക്കുന്ന ബാഷി ചാനലിനുമുകളിലാണ്​ ചൈനീസ്​ യുദ്ധവിമാനങ്ങളിൽ ചിലത്​ പറന്നത്​.

ഏപ്രിൽ ഒന്നിന്​ ചൈനീസ്​ ഡ്രോണുകൾ തായ്​വാൻ നിയന്ത്രണത്തിലുള്ള പ്രറ്റാസ്​ ദ്വീപുകൾക്കു മേൽ പറന്നും ഭീഷണി സൃഷ്​ടിച്ചു.

ഫിലിപ്പീൻസ്​ അധീനതയിലുള്ള വിറ്റ്​സൺ റീഫിലും ചൈനീസ്​ സൈനിക സാന്നിധ്യം ശക്​തമാണ്​. വേലിയിറക്കമുള്ള സമയത്ത്​ മാത്രം കരകാണുന്ന ഇവിടെ അടുത്തിടെയായി ചൈന കൂടുതൽ പിടിമുറുക്കുകയാണെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. സ്​പ്രാറ്റ്​ലി ദ്വീപുകൾ, ഗ്രിയേഴ്​സൺ ദ്വീപുകൾ, ജൂലിയൻ ഫിലിപ്​ റീഫ്​ തുടങ്ങിയവയെ ചൊല്ലിയും സംഘർഷം നിലനിൽക്കുന്നു. വിറ്റ്​സൺ റീഫിൽ 220 ഓളം ചൈനീസ്​ കപ്പലുകൾ മാർച്ച്​ ഏഴിന്​ എത്തിയതായി ഫിലിപ്പീൻ നാഷനൽ ടാസ്​ക്​ ഫോഴ്​സ്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. കൊടുങ്കാറ്റിൽനിന്ന്​ അഭയം തേടി എത്തിയവയാണെന്ന്​ ചൈന വിശദീകരിക്കുന്നുണ്ടെങ്കിലും ഫിലിപ്പീൻസ്​ അത്​ അംഗീകരിക്കുന്നില്ല.

പ്രശ്​നം രൂക്ഷമായ സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും അതിർത്തി സം​രക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന്​ യു.എസ്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. തായ്​വാനോട്​ ഐക്യദാർഢ്യം പാറ പോലെ ഉറച്ചതാണെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ വിഭാഗം വക്​താവ്​ നെഡ്​ പ്രൈസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USTaiwanSouth SeaChina
News Summary - US warns China over ‘aggressive’ moves on Philippines, Taiwan
Next Story