ജി20 ഉച്ചകോടി: ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ മാറ്റിവെച്ച് ചൈന പങ്കെടുക്കണമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ മാറ്റിവെച്ച് വരാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ ക്രിയാത്മക പങ്ക് വഹിക്കണമെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സുള്ളിവൻ ചൈനയോട് ആവശ്യപ്പെട്ടു.
ഉച്ചകോടിയിൽ ചൈനീസ് നേതാവ് ഷി ജിൻ പിങ് പങ്കെടുക്കില്ലെന്ന് ചൈനയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നതിന് പിറകെയാണ് അമേരിക്കയുടെ പ്രതികരണം. ഈ മാസം ഒമ്പത്, 10 തീയതികളിൽ ഡൽഹിയിലാണ് ജി20 യോഗം. ഷി പങ്കെടുക്കാത്തതിന് ഇന്ത്യയോ ചൈനയോ പ്രത്യേക കാരണങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. ഷിക്ക് പകരം പ്രധാനമന്ത്രി ലി ക്വിയാങ് ഉച്ചകോടിയിൽ തങ്ങളുടെ പ്രതിനിധി സംഘത്തെ നയിക്കുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി തർക്കം രൂക്ഷമായതിനാലാണ് ഷി ജിൻ പിങ് യോഗത്തിൽനിന്ന് പിന്മാറുന്നതെന്നും അന്താരാഷ്ട്ര തലത്തിൽ ആക്ഷേപമുണ്ട്.
യോഗത്തിൽ പങ്കെടുക്കില്ല എന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

