Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
us military
cancel
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ സൈന്യം...

യു.എസ്​ സൈന്യം അഫ്​ഗാനിസ്​താനിൽനിന്ന് ഔദ്യോഗികമായി പിന്മാറാൻ തുടങ്ങി

text_fields
bookmark_border

കാബൂൾ: രണ്ട്​ പതിറ്റാണ്ട്​ നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് അഫ്ഗാനിസ്​താനിൽനിന്ന് അമേരിക്ക തങ്ങളുടെ അവസാന സൈനികരെയും പിൻവലിക്കുന്ന നടപടി ശനിയാഴ്​ച ഒൗ​േദ്യാഗികമായി ആരംഭിച്ചു. മെയ്​ ഒന്നിന്​ സൈനിക പിൻമാറ്റം തുടങ്ങുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡൻ അറിയിച്ചിരുന്നു. അതേസമയം, പിന്മാറ്റം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മെയ് ഒന്നി​െല നടപടി അതി​െൻറ തുടർച്ച മാത്രമാണെന്നും യു.എസ് ഉദ്യോഗസ്ഥർ വ്യക്​തമാക്കി.

അമേരിക്ക പിൻമാറ്റം അറിയിച്ചതിന്​ പിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ വ്യാഴാഴ്​ച മുതൽ പിൻവലിക്കാൻ ആരംഭിച്ചു. ഇതിനെതുടർന്ന്​ കാബൂളിലും അടുത്തുള്ള ബാഗ്രാം എയർബേസിന്​ സമീപവും കൂടുതൽ ഹെലികോപ്റ്ററുകൾ ആകാശത്ത്​ സജീവമായിരുന്നു.

2001ലെ ഭീകരാക്രമണത്തിന്‍റെ 20ാം വാർഷികമായ സെപ്​റ്റംബർ 11നകം എല്ലാ സൈനികരെയും പിൻവലിക്കാനാണ് അമേരയിക്കയുടെ​ തീരുമാനം. 2,500 യു.എസ്​ സൈനികരാണ്​ നിലവിൽ അഫ്​ഗാനിസ്​താനിലുള്ളത്​. 7,000 മറ്റു വിദേശ സൈനികരുമുണ്ട്​.

താലിബാനുമായി കഴിഞ്ഞ വർഷം ട്രംപ്​ ഭരണകൂടം എത്തിയ ധാരണയുടെ അടിസ്​ഥാനത്തിലാണ്​ പിൻമാറ്റം. ഇത്​ പൂർത്തിയാകുന്നതോടെ അഫ്​ഗാനിസ്​താനിലെ യു.എസ്​ എംബസിക്ക്​ മാത്രമാകും സുരക്ഷ സൈനികർ കാവലുണ്ടാകുക.

കഴിഞ്ഞ 20 വർഷത്തിനിടെ​ എട്ടു ലക്ഷം സൈനികർ മാറിമാറി സേവനമനുഷ്​ഠിച്ചിട്ടുണ്ടെന്നാണ്​ കണക്ക്​. 2,300 പേർ കൊല്ലപ്പെട്ടു​. 20,000​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. അതേസമയം, ഇതേ കാലയളവിൽ അരലക്ഷം അഫ്​ഗാൻ സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്​.

അതേസമയം, വിദേശ സൈന്യം പിന്മാറിയാലും രാജ്യത്തെ കലാപകാരികളെ അടിച്ചമർത്താൻ സർക്കാർ സേന പ്രാപ്​തരാണെന്ന്​ അഫ്​ഗാൻ പ്രസിഡൻറ്​ അഷ്​റഫ്​ ഘാനി കഴിഞ്ഞദിവസം വ്യക്​തമാക്കിയിരുന്നു. വിദേശികളോട് യുദ്ധം ചെയ്യാനുള്ള താലിബാ​െൻറ കാരണം ഇപ്പോൾ അവസാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്​ഗാനിൽ ശാശ്വത സമാധാനം ലക്ഷ്യമിട്ട്​ യു.എസ്​ കാർമികത്വത്തിൽ തുർക്കിയിൽ നടക്കുന്ന ചർച്ചയിൽ വിദേശ സൈനികരുടെ പൂർണ പിന്മാറ്റമില്ലാതെ പ​ങ്കെടുക്കില്ലെന്ന്​ താലിബാൻ നേരത്തെ വ്യക്​തമാക്കിയതാണ്​.

അതേസമയം, സൈനിക പിന്മാറ്റത്തിനിടയിലും അഫ്​ഗാനിൽ വെള്ളിയാഴ്​ച വീണ്ടും ബോംബ്​ സ്​ഫോടനമുണ്ടായി. പുൾ-ഇ-ആലാമിൽ നടന്ന കാർ ബോംബ്​ സ്​ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടതായും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്​തതായി റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanUS troops
News Summary - U.S. troops begin formal withdrawal from Afghanistan
Next Story