നിർത്തിവെച്ച പുതിയ വ്യാപാര കരാറുകൾ ഉടനെന്ന് യു.എസ് ട്രഷറി സെക്രട്ടറി
text_fieldsവാഷിംങ്ടൺ: ചില രാജ്യങ്ങൾക്ക് ഈ ആഴ്ച തന്നെ അമേരിക്കയുമായി പുതിയ വ്യാപാര കരാറുകൾ ഉണ്ടാക്കാൻ കഴിഞ്ഞേക്കുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നിയമസഭാംഗങ്ങളെ അറിയിച്ചു.
‘ഒരുപക്ഷേ ഈ ആഴ്ച തന്നെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ചിലരുമായി ഞങ്ങൾ വ്യാപാര കരാറുകൾ പ്രഖ്യാപിച്ചേക്കും. അവർ വളരെ നല്ല ഓഫറുകളുമായി ഞങ്ങളുടെ അടുത്തെത്തിയെന്നാ’യിരുന്നു സെക്രട്ടറിയുടെ വാക്കുകൾ.
ജൂലൈ 9ന് അവസാനിക്കുന്ന തീയതിക്കു മുമ്പ് ഡസൻ കണക്കിന് രാജ്യങ്ങളുമായി കരാറുകൾ ചർച്ച ചെയ്യാൻ ട്രംപ് ഭരണകൂടം ശ്രമിച്ചുവരികയാണ്. കഴിഞ്ഞ മാസം പ്രസിഡന്റ് പ്രഖ്യാപിച്ചതും പിന്നീട് 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതുമായ പരസ്പര തീരുവകൾ വീണ്ടും പ്രാബല്യത്തിൽ വരും.
വ്യാപാര പങ്കാളികൾ യു.എസ് ഇറക്കുമതിക്ക് ഏർപ്പെടുത്തുന്ന ഏതു നികുതികളും അമേരിക്കയിൽ വിലകൾ കുതിച്ചുയർത്തുമെന്നും ആഗോളതലത്തിൽ വ്യാപാരത്തെ തടസ്സപ്പെടുത്തുമെന്നും പല സാമ്പത്തിക വിദഗ്ധരും ആശങ്കപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.