തായ്‍വാനുമായി വ്യാപാര ചർച്ച തുടങ്ങാൻ അമേരിക്ക
text_fieldsവാഷിങ്ടൺ: തായ്‍വാനുമായുള്ള ഔപചാരിക വ്യാപാര ചർച്ചകൾ തുടങ്ങുമെന്ന് അമേരിക്ക. യു.എസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‍വാൻ സന്ദർശനത്തെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് യു.എസിന്റെ പ്രഖ്യാപനം. അധികം വൈകാതെ നടപടികൾ തുടങ്ങും. വ്യാപാരം ഊർജിതമാക്കൽ, ഡിജിറ്റൽ വ്യാപാരം തുടങ്ങിയ കാര്യങ്ങളിൽ ഊന്നിയാകും ചർച്ച.
പെലോസിയുടെ സന്ദർശനശേഷം തായ്‍വാനു ചുറ്റും ചൈന സൈനികാഭ്യാസം നടത്തിയിരുന്നു.
തായ്‍വാൻ വിഷയത്തിൽ വിചിത്ര നയമാണ് യു.എസ് കാലങ്ങളായി സ്വീകരിക്കുന്നത്. യു.എസിന് ചൈനയുമായി ഔദ്യോഗിക ബന്ധമുണ്ട്. ചൈനയെ അംഗീകരിക്കുന്നുമുണ്ട്. എന്നാൽ, തായ്‍വാനുമായി അനൗദ്യോഗിക ബന്ധം തുടരുകയും ഇവർക്ക് ആയുധം ഉൾപ്പെടെ വിൽക്കുകയും ചെയ്യുന്നു. തായ്‍വാന് സ്വയം സംരക്ഷണത്തിനായാണ് ആയുധം നൽകുന്നതെന്നാണ് യു.എസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

