Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യക്ക്​ ആ​ശ്വാസം;...

ഇന്ത്യക്ക്​ ആ​ശ്വാസം; ആറ്​ കോടി ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിൻ വിതരണം ചെയ്യുമെന്ന്​ അറിയിച്ച്​ യു.എസ്​

text_fields
bookmark_border
ഇന്ത്യക്ക്​ ആ​ശ്വാസം; ആറ്​ കോടി ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിൻ വിതരണം ചെയ്യുമെന്ന്​ അറിയിച്ച്​ യു.എസ്​
cancel

വാഷിങ്​ടൺ: ആഗോളതലത്തിൽ ആറ്​ കോടി ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിൻ വിതരണം ചെയ്യുമെന്ന്​ അറിയിച്ച്​ യു.എസ്​. വൈറ്റ്​ ഹൗസ്​ ഉപദേഷ്​ടാവ്​ ആൻഡി സ്ലാവിറ്റാണ്​ ഇക്കാര്യം അറിയിച്ചത്​. ലഭ്യതക്കനുസരിച്ച്​ വാക്​സിൻ വിതരണം ചെയ്യുമെന്നാണ്​ യു.എസ്​ നിലപാട്​. ഇന്ത്യയുൾപ്പടെ കോവിഡിൽ വലയുന്ന രാജ്യങ്ങൾക്ക്​ ആശ്വാസം പകരുന്നതാണ്​ യു.എസി​െൻറ തീരുമാനം.

ട്വിറ്ററിലൂടെയാണ്​ സ്ലാവിറ്റ്​ വാക്​സിൻ വിതരണം ചെയ്യുന്ന കാര്യം അറിയിച്ചത്​. കഴിഞ്ഞ ദിവസം അസോസിയേറ്റ്​ പ്രസും ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തിരുന്നു. കഴിഞ്ഞ മാർച്ചിൽ 40 ലക്ഷത്തോളം കോവിഡ്​ വാക്​സിൻ അമേരിക്ക കാനഡക്കും മെക്​സിക്കോക്കും നൽകിയിരുന്നു. നിലവിൽ ഇന്ത്യയുൾപ്പടെയുള്ള കോവിഡിൽ ബുദ്ധിമുട്ടുന്ന രാജ്യങ്ങൾക്ക്​ വാക്​സിൻ നൽകണമെന്ന സമ്മർദം അമേരിക്കക്ക്​ മേൽ ഉണ്ട്​. യു.എസിലെ ത​​ന്നെ പല സംഘടനകളും ഇന്ത്യക്ക്​ വാക്​സിനും മറ്റ്​ സഹായങ്ങളും നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, ഇന്ത്യക്ക്​ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. കോവിഡി​െൻറ ഒന്നാം തരംഗത്തിൽ ഇന്ത്യ യു.എസിന്​ നൽകിയ സഹായവും അദ്ദേഹം പരാമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - US To Share Up To 60 Million AstraZeneca Vaccine Doses Globally: White House
Next Story