ഇസ്രായേലിന് പിന്തുണയുമായി യു.എസ്; പടക്കപ്പലുകളും പോർവിമാനങ്ങളും അയക്കും
text_fieldsFile Pic
ഇസ്രായേലും ഹമാസും തമ്മിൽ രക്തരൂക്ഷിതമായ പോരാട്ടം തുടരവേ, ഇസ്രായേലിന് പിന്തുണയുമായി മേഖലയിലേക്ക് പടക്കപ്പലുകളും പോർവിമാനങ്ങളും അയക്കാൻ യു.എസ്. മെഡിറ്ററേനിയൻ കടലിലുള്ള യുദ്ധക്കപ്പലുകൾ ഇസ്രായേലിനോട് അടുത്ത് കിഴക്കൻ തീരത്തേക്ക് നീങ്ങുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇസ്രായേലിനുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണ അടിവരയിടുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചിരുന്നു. സൈനിക സഹായം നൽകുമെന്ന് ബൈഡൻ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും മേഖലയിലേക്ക് നീങ്ങുന്നത്.
ഇസ്രായേലും ഹമാസും തമ്മിലെ ഏറ്റുമുട്ടലിൽ മരണം 1100 കവിഞ്ഞിരിക്കുകയാണ്. ഇസ്രായേലിൽ 700ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 400ലേറെ പേരും കൊല്ലപ്പെട്ടു. ഗസ്സയെ വിജനദ്വീപാക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ കനത്ത വ്യോമാക്രമണമാണ് തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

