പകരച്ചുങ്കം: രാജ്യങ്ങൾക്കുമേൽ യു.എസ് സമ്മർദം
text_fieldsവാഷിങ്ടൺ: ലോകരാജ്യങ്ങൾക്കുമേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നതിലെ ഇളവ് ബുധനാഴ്ച അവസാനിക്കാനിരിക്കെ രാജ്യങ്ങൾക്കുമേൽ സമ്മർദം ശക്തം. ആഗസ്റ്റ് ഒന്നിന് ഉയർന്ന തീരുവ നിലവിൽ വരുമെന്നും അതിനു മുമ്പ് അമേരിക്കയുമായി കരാറിലെത്തണമെന്നും ആവശ്യപ്പെട്ട് രാജ്യങ്ങൾക്ക് കത്തയക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
ആഗോള വ്യാപാര യുദ്ധത്തിന് നാന്ദി കുറിച്ച് ഏപ്രിൽ രണ്ടിനാണ് ലോകരാജ്യങ്ങൾക്കുമേൽ ട്രംപ് കനത്തതീരുവ പ്രഖ്യാപിച്ചത്. കടുത്തസമ്മർദത്തെ തുടർന്ന് ഇതു നടപ്പാക്കുന്നത് മൂന്നു മാസം നീട്ടി. ഇതിനിടയിൽ ബ്രിട്ടനും വിയറ്റ്നാമും അമേരിക്കയുമായി കരാറിലെത്തി. മറ്റു രാജ്യങ്ങൾക്കുമേലാണ് സമ്മർദം ശക്തമാക്കുന്നത്.
അമേരിക്ക ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങൾക്കും 10 ശതമാനം നികുതിക്കു പുറമെ, ഉരുക്ക്, അലുമിനിയം ഉൽപന്നങ്ങൾക്ക് 50 ശതമാനവും വാഹനങ്ങൾക്ക് 25 ശതമാനവും നികുതി ചുമത്തുമെന്നാണ് ഭീഷണി. അമേരിക്കയുമായി വിവിധ രാജ്യങ്ങൾ കരാറിലെത്തുന്നതിന് അവസാനവട്ട ചർച്ചകളിലാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

