സി.ഇ.ഒയും എച്ച്.ആറും തമ്മിലുള്ള ദൃശ്യങ്ങൾ പുറത്തുവന്നു; നടപടി തുടങ്ങി യു.എസ് കമ്പനി
text_fieldsവാഷിങ്ടൺ: കോൾഡ് പ്ലേയുടെ പരിപാടിക്കിടെ സി.ഇ.ഒയും എച്ച്.ആറും തമ്മിലുള്ള ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നടപടിയെടുത്ത് യു.എസ് കമ്പനി അസ്ട്രോനോമർ. കമ്പനി സി.ഇ.ഒയോട് നിർബന്ധിത അവധിയിൽ പോകാൻ കമ്പനി നിർദേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മസാച്ചുസെറ്റ്സിലെ പരിപാടിക്കിടെയാണ് അസ്ട്രോനോമറിന്റെ സി.ഇ.ഒയും എച്ച്.ആറും ഒരുമിച്ച് നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്.
പരിപാടിക്കിടെ കാമറമാൻ ഇരുവരുടേയും മുഖത്തേക്ക് കാമറ തിരിക്കുകയും രണ്ട് പേരും ഉടൻ ഒളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ തെളിഞ്ഞ ദൃശ്യങ്ങൾ ഉടൻ തന്നെ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെ അസ്ട്രോനോമെറിന്റെ സി.ഇ.ഒ ആൻഡി ബൈറണും എച്ച്.ആറും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം പരന്നു.
കോൾഡ്പ്ലേയിലെ ഗായകനായ ക്രിസ് മാർട്ടിനും ദൃശ്യങ്ങളിൽ ലൈവായി തന്നെ പ്രതികരിച്ചു. ഒന്നുകിൽ അവരിരുവരും ദമ്പതികളായിരിക്കാം അല്ലെങ്കിൽ അവർക്ക് കാമറക്ക് മുന്നിൽ വരാൻ നാണമായിരിക്കുമെന്നാണ് മാർട്ടിൻ പറഞ്ഞത്. വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന് രണ്ട് ദിവസത്തിനകമാണ് സംഭവത്തിൽ അന്വേഷണ പ്രഖ്യാപിച്ച വിവരം അസ്ട്രോനോമർ അറിയിച്ചു.
സി.ഇ.ഒയെ തൽസ്ഥാനത്ത് നിന്ന് മാറ്റിയെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കമ്പനി അറിയിച്ചു. അതേസമയം, വിവാദം സംബന്ധിച്ച് സി.ഇ.ഒ പ്രതികരണമൊന്നും നടത്തിയിട്ടില്ലെന്നും കമ്പനി അറിയിച്ചു. അസ്ട്രോനോമറിന്റെ എച്ച്.ആറായ ക്രിസ്റ്റൻ കബോട്ടാണ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. 2024 മുതൽ ഇവർ കമ്പനിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

