Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജെഫ്​ ബിസോസ്​, വാറൻ ബഫറ്റ്​, ഇലോൺ മസ്​ക്​... ആദായ നികുതി ​അടക്കാതെ ഒഴിഞ്ഞുമാറി അമേരിക്കയിലെ അതിസമ്പന്നർ...
cancel
Homechevron_rightNewschevron_rightWorldchevron_rightജെഫ്​ ബിസോസ്​, വാറൻ...

ജെഫ്​ ബിസോസ്​, വാറൻ ബഫറ്റ്​, ഇലോൺ മസ്​ക്​... ആദായ നികുതി ​അടക്കാതെ ഒഴിഞ്ഞുമാറി അമേരിക്കയിലെ അതിസമ്പന്നർ...

text_fields
bookmark_border

വാഷിങ്​ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഏറെയും വാഴുന്ന അമേരിക്കയിൽ ആദായ നികുതി ​ഒടുക്കാതെ വമ്പന്മാർ ഒളിഞ്ഞുനടക്കുന്ന ഞെട്ടിക്കും കണക്കുകൾ പുറത്തുവിട്ട്​ ഓൺലൈൻ മാധ്യമമായ 'പ്രോപബ്ലിക'. അതിസമ്പന്നരുടെ പട്ടികയിൽ മുമ്പന്മാരായ ആ​മസോൺ മേധാവി ജെഫ്​ ബിസോസ്​, സ്​പേസ്​ എക്​സ്​ ഉടമ ഇലോൺ മസ്​ക്​, നിക്ഷേപ സ്​ഥാപനം ബെർക്​ഷെയർ ഹാത്​വേ ചെയർമാൻ വാറൻ ബഫറ്റ്​ എന്നിവരുൾപെടെ പലവർഷങ്ങളിൽ നികുതിയൊടുക്കാതെ ഒഴിഞ്ഞുമാറി നടക്കുകയാണെന്ന്​ റിപ്പോർട്ട്​ പറയുന്നു. ജീവകാരുണ്യരംഗത്തെ വലിയ പേരായ ജോർജ്​ സോറോസ്​, ബ്ലൂം ബർഗ്​ സ്​ഥാപകൻ മൈക്കൽ ബ്ലൂംബർഗ്​, നിക്ഷേപകൻ കാൾ ഇകാഹൻ തുടങ്ങിയവരും പട്ടികയിലുണ്ട്​.

ബിസോസ്​ 2007, 2011 വർഷങ്ങളിൽ ആദായ നികുതി ഒടുക്കിയിട്ടില്ല. 2007​ൽ തന്നെ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ്​ ബിസോസ്​. 2011ൽ 1800 കോടി ഡോളർ ആസ്​തിയുണ്ടായിട്ടും ആദായ നികുതി മാത്രം അടച്ചില്ല. മാത്രവുമല്ല, മക്കുടെ പേരിൽ 4,000 ഡോളർ നികുതിതുക ലഭിക്കുകയും ചെയ്​തു. കഴിഞ്ഞ വർഷം ബെസോസി​െൻറ ആസ്​തി 20,000 കോടി ഡോളറിനു മുകളിലാണ്​ (14,59,430 കോടി രൂപ).

ഇലോൺ മസ്​ക്​ 2018ൽ തീരെ നൽകിയിട്ടില്ല. ഇവരുൾപെ​െട അമേരിക്കയിലെ അതിസമ്പന്നരിൽ മുൻനിരയിലുള്ള ആദ്യ 25 പേരും വളരെ കുറച്ചുമാത്രമാണ്​ നികുതിയായി നൽകുന്നതെന്ന്​ റിപ്പോർട്ട്​ പറയുന്നു. യു.എസിലെ സാധാരണ ജീവനക്കാരും തൊഴിലാളികളും നൽകുന്ന നികുതി വിഹിതം പരിഗണിച്ചാൽ ആസ്​തിക്ക്​ ആനുപാതികമായി നൽകേണ്ടതി​െൻറ ചെറിയ വിഹിതം മാത്രം. ബിസോസ്​- ബഫറ്റ്​- മസ്​ക്​ ത്രയം 204-18 വർഷങ്ങളി​ൽ നൽകേണ്ടതി​െൻറ 3.4 ശതമാനം മാത്രം നൽകിയവരാണ്​.

അമേരിക്കയിലെ ഇ​േൻറണൽ റവന്യൂ സർവീസ്​ വിഭാഗത്തിൽ നിന്ന്​ രേഖകൾ ചോർത്തിയാണ്​ ആദായ നികുതി കണക്കുകൾ പുറത്തെത്തിയത്​. പൂർണമായും നിയമം പാലിച്ചുള്ള തന്ത്രങ്ങൾ തന്നെ പ്രയോഗിച്ചാണ്​ ഇവർ നികുതി വെട്ടിപ്പ്​ നടത്തുന്നതെന്നും അങ്ങനെ നയാപൈസ പോലും ഒടുക്കാതിരിക്കാൻ ഇവർക്ക്​ നിയമം ഉപയോഗിക്കാനാകുമെന്നും റിപ്പോർട്ട്​ കുറ്റപ്പെടുത്തുന്നു. മഹാമാരി കാലത്തും അതിവേഗം ആസ്​തി വർധിപ്പിച്ച സമ്പന്നരാണ്​ ബെസോസും മസ്​കുമുൾപെടെ പ്രമുഖർ.

യു.എസിലെ ആദ്യ 25 ​ അതിസമ്പന്നരുടെ ആസ്​തി 2014ൽനിന്ന്​ 2018ലെത്തു​േമ്പാൾ വർധിച്ചത്​ 40,100 കോടി ഡോളർ (29,25,556 കോടി രൂപ) ആണ്​. അവർ പക്ഷേ, ഇത്രയും വർഷങ്ങളിൽ നികുതിയായി ഒടുക്കിയത്​ 1360 കോടി ഡോളർ മാത്രം. ബഫറ്റിനു മാത്രം 2430 കോടി ഡോളർ അധികമായി കൂടിയപ്പോൾ നികുതി വിഹിതം 2.37 കോടി മാത്രം- യഥാർഥ നികുതി വിഹിതത്തി​െൻറ 0.1 ശതമാനം മാത്രം.

അമേരിക്കയിലെ അതിസമ്പന്നരുടെ നികുതി ഉയർത്തുമെന്ന്​ നേരത്തെ പ്രസിഡൻറ്​ ജോ ബൈഡൻ പറഞ്ഞിരുന്നു.

നികുതി ഒടുക്കിയ രേഖകൾ പുറത്തായതോടെ സർക്കാർ വൃത്തങ്ങളും ചില അതിസമ്പന്നരും റിപ്പോർട്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്​. രേഖകൾ 'പൊക്കിയ'വരെ കണ്ടെത്താൻ നിയമ നടപടി സ്വീകരിക്കുമെന്ന്​ ന്യൂയോർക്​ മുൻ മേയറും ബ്ലൂംബർഗ്​ ന്യൂസ്​ ഉടമയുമായ മൈക്കൽ ബ്ലൂംബർഗ്​ പറഞ്ഞു.

അതേ സമയം, മഹാമാരി കാലത്ത്​ വൻതോതിൽ ആസ്​തി വർധിപ്പിച്ച സമ്പന്നർ യഥാർഥ അളവിൽ നികുതി ഒടുക്കുന്നില്ലെന്ന്​ സെനറ്റ്​ ഫിനാൻസ്​ കമ്മിറ്റി ചെയർമാൻ റോൺ വൈഡൻ പറഞ്ഞു.














Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USincome taxsuper-rich
News Summary - US super-rich 'pay almost no income tax'
Next Story