Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊറോണ വൈറസ്​ വുഹാൻ...

കൊറോണ വൈറസ്​ വുഹാൻ ലാബിൽ നിന്ന്​ ചോർന്നതാണെന്ന പഠന റിപ്പോർട്ട്​ പുറത്ത്​ വിട്ട്​ വാൾസ്​ട്രീറ്റ്​ ജേണൽ

text_fields
bookmark_border
കൊറോണ വൈറസ്​ വുഹാൻ ലാബിൽ നിന്ന്​ ചോർന്നതാണെന്ന പഠന റിപ്പോർട്ട്​ പുറത്ത്​ വിട്ട്​ വാൾസ്​ട്രീറ്റ്​ ജേണൽ
cancel

വാഷിങ്​ടൺ: കൊറോണ വൈറസ്​ വുഹാൻ ലാബിൽ നിന്നും ചോർന്നതാണെന്ന പഠന റിപ്പോർട്ട്​ പുറത്ത്​ വിട്ട്​ വാൾസ്​ട്രീറ്റ്​ ​ജേണൽ. യു.എസ്​ ഗവൺമെൻറിന്​ കീഴിലുള്ള നാഷണൽ ലബോറിട്ടറിയാണ്​ പഠനം നടത്തിയത്​. ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ പരിശോധന വേണമെന്നും പഠനത്തിൽ പറയുന്നു.

കാലിഫോർണിയയിലെ ലോറൻസ്​ ലിവ്​മോർ നാഷണൽ ലബോറട്ടറിയാണ്​ കൊറോണ വൈറസിനെ കുറിച്ചുള്ള പഠനത്തിന്​ പിന്നിൽ​. ​മുൻ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അധികാരമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു പഠനം. കൊറോണ വൈറസി​െൻറ ജീനുകളെ പഠനവിധേയമാക്കിയാണ്​ ലബോറട്ടറി പഠന റിപ്പോർട്ട്​ തയാറാക്കിയതെന്നും വാൾസ്​ട്രീറ്റ്​ ജേണൽ പറയുന്നു. അതേസമയം, ലബോറട്ടറി വാർത്ത നിഷേധിച്ചു.

കൊറോണ വൈറസി​െൻറ ഉദ്​ഭവത്തെ കുറിച്ച്​ രണ്ട്​ സാധ്യതകളാണ്​ യു.എസ്​ രഹസ്യാന്വേഷണ ഏജൻസികൾ മുന്നോട്ട്​ വെക്കുന്നത്​. വൈറസ്​ വുഹാനിലെ ലാബിൽ നിന്ന്​ ചോർന്നതാകാമെന്ന്​ യു.എസ്​ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്​. അല്ലെങ്കിൽ മൃഗങ്ങളിൽ നിന്ന്​ വൈറസ്​ മനുഷ്യരിലേക്ക്​ പകർന്നതാകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus
News Summary - US Study Concluded Covid-19 May Have Leaked from Wuhan Lab: Report
Next Story