Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിലെ സിഖ്...

അമേരിക്കയിലെ സിഖ് ഗുരുദ്വാരയിൽ വെടിവെപ്പ്; രണ്ടു പേരുടെ നില ഗുരുതരം

text_fields
bookmark_border
Sacramento Gurudwara
cancel

സാക്രമെന്‍റോ: അമേരിക്കയിലെ സിഖ് ഗുരുദ്വാരയിലുണ്ടായ വെടിവെപ്പിൽ രണ്ടു പേർക്ക് പരിക്ക്. പരിക്കേറ്റ രണ്ട് പേരുടെയും നില ഗുരുതരം. പ്രദേശിക സമയം ഉച്ചക്ക് 2.30ന് കാലിഫോർണിയയിലെ സാക്രമെന്‍റോ കൗണ്ടിയിലെ ഗുരുദ്വാരയിലാണ് വെടിവെപ്പ് നടന്നത്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മൂന്നു പേരാണ് ആക്രമണം നടത്തിയതെന്ന് സാക്രമെന്‍റോ കൗണ്ടി പൊലീസ് വക്താവ് അമർ ഗാന്ധി പറഞ്ഞു. വെടിവെപ്പിന് പിന്നിൽ വിദ്വേഷമല്ല. പരസ്പരം അറിയാവുന്ന രണ്ടു പേരാണ് വെടിവെപ്പ് നടത്തിയതെന്നും അമർ ഗാന്ധി വ്യക്തമാക്കി.

അമേരിക്കയിൽ കഴിഞ്ഞ വർഷം മാത്രം തോക്കുമായി ബന്ധപ്പെട്ട 44,000 മരണങ്ങൾ നടന്നതായി ഗൺ വയലൻസ് ആർക്കൈവ് ഡാറ്റാബേസ് വ്യക്തമാക്കുന്നു. ഇതിൽ പകുതിയോളം കൊലപാതക കേസുകളും അപകടങ്ങളും സ്വയരക്ഷയും ആത്മഹത്യയും ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US ShootingSacramento Gurudwara
News Summary - US Shooting: 2 shot at Gurudwara in Sacramento
Next Story