വെനിസ്വേലയിലെ നാല് എണ്ണക്കമ്പനികൾക്ക് യു.എസ് ഉപരോധം
text_fieldsവാഷിങ്ടൺ: വെനിസ്വേലക്കെതിരെ കൂടുതൽ കടുത്ത നടപടികളുമായി വീണ്ടും അമേരിക്ക. വെനിസ്വേലയിലെ എണ്ണമേഖലയിൽ പ്രവർത്തിക്കുന്ന നാലു കമ്പനികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തി. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ സർക്കാറിനെ സഹായിക്കുന്ന ഷാഡോ ഫ്ലീറ്റിന്റെ ഭാഗമെന്ന് യു.എസ് ആരോപിക്കുന്ന നാല് ഓയിൽ ടാങ്കറുകൾ പിടിച്ചെടുക്കുകയും ചെയ്തു.
മദുറോക്കെതിരെ ട്രംപ് ഭരണകൂടം മാസങ്ങളായി നടത്തുന്ന സമ്മർദ പ്രചാരണത്തിന്റെ ഭാഗമാണ് ഈ നടപടി. വെനിസ്വേലൻ തീരത്തുനിന്ന് രണ്ട് എണ്ണ ടാങ്കറുകൾ യു.എസ് സേന പിടിച്ചെടുക്കുകയും മറ്റൊരു ടാങ്കർ പിടികൂടാനുള്ള ശ്രമത്തിലുമാണ്. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും മയക്കുമരുന്ന് കടത്ത് ആരോപിച്ച് ബോട്ടുകളിൽ ശക്തമായ ആക്രമണം നടത്തി.
ഇതോടെ കഴിഞ്ഞ സെപ്റ്റംബർമുതൽ തുടക്കമിട്ട ആക്രമണ പരമ്പരകളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. മയക്കുമരുന്ന് സംഘങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ച് വെനിസ്വേലൻ മണ്ണിൽ കഴിഞ്ഞയാഴ്ച സി.ഐ.എ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

