Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ്-റഷ്യ സൈനികതല ചർച്ച പുനരാരംഭിക്കും

text_fields
bookmark_border
US-Russia military-level talks to resume
cancel
Listen to this Article

കിയവ്: നാല് വർഷത്തിനുശേഷം യു.എസ്-റഷ്യ സൈനികതല ചർച്ച പുനരാരംഭിക്കാൻ തീരുമാനം. അബൂദബിയിൽ നടന്ന റഷ്യ-യുക്രെയ്ൻ ചർച്ചയിൽ കാര്യമായ പുരോഗതി കൈവന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ സൈനിക ചർച്ചക്ക് സന്നദ്ധത അറിയിച്ചത്.

2021ലാണ് അവസാനമായി സൈനിക ചർച്ച നടന്നത്. 2022ൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടെ ചർച്ചയിൽനിന്ന് യു.എസ് പിൻവാങ്ങുകയായിരുന്നു. റഷ്യ-യു.എസ് ആണവായുധ നിർവ്യാപന കരാറിന്റെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ച പശ്ചാത്തലത്തിൽ യു.എൻ അടക്കമുള്ള സംഘടനകളും ലോക രാജ്യങ്ങളും പ്രകടിപ്പിച്ച ആശങ്കക്ക് അയവ് വരുത്തുന്നതാണ് പുതിയ തീരുമാനം.

അതിനിടെ, റഷ്യ-യുക്രെയ്ൻ ചർച്ചയുടെ ഭാഗമായി ഇരു രാജ്യങ്ങളും തടവിലാക്കിയ സൈനികരെ പരസ്പരം കൈമാറി. ഇരു രാജ്യങ്ങളുടെയും 160 വീതം സൈനികരെയാണ് മോചിപ്പിച്ചത്. അതേസമയം, ചർച്ച പുരോഗമിക്കുമ്പോഴും യുക്രയ്നിൽ റഷ്യൻ ആക്രമണം തുടരുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US-Russia military-level talks to resume
Next Story