Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുടിയേറ്റ നിയമങ്ങൾ...

കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് അമേരിക്ക; തട്ടിപ്പുകാരെ നാടുകടത്താൻ പുതിയ ബില്ലുകൾ

text_fields
bookmark_border
കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് അമേരിക്ക; തട്ടിപ്പുകാരെ നാടുകടത്താൻ പുതിയ ബില്ലുകൾ
cancel

വാഷിങ്ടൺ: വിദേശികളെ നാടുകടത്തുന്നതിനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കുന്ന രണ്ട് പ്രധാന കുടിയേറ്റ ബില്ലുകളുമായി യു.എസ് റിപ്പബ്ലിക്കൻ പാർട്ടി. തട്ടിപ്പുകളിൽ ഏർപ്പെടുന്നവരെയും പൊലീസ് മൃഗങ്ങളെ ഉപദ്രവിക്കുന്നവരെയും ലക്ഷ്യമിട്ടാണ് ഈ പുതിയ നീക്കം. തട്ടിപ്പുകാരെ നാടുകടത്തൽ നിയമം (Deporting Fraudsters Act of 2026), ബോ വൗ ആക്ട് (Bow Wow Act0 എന്നീ രണ്ട് ബില്ലുകളാണ് ഹൗസ് റൂൾസ് കമ്മിറ്റി ചർച്ചക്കായി സമർപ്പിച്ചത്.

സർക്കാർ പദ്ധതികളിൽ തട്ടിപ്പ് നടത്തുന്നവർക്കും സേവനത്തിലുള്ള പൊലീസ് മൃഗങ്ങളെ (നായ്ക്കൾ തുടങ്ങിയവ) ഉപദ്രവിക്കുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് മാത്രമല്ല, നിർബന്ധമായും നാടുകടത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഏറ്റവും ശ്രദ്ധേയമായ മാറ്റം, ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരാളെ നാടുകടത്താൻ കോടതിയുടെ അന്തിമ ശിക്ഷാവിധിവരെ കാത്തിരിക്കേണ്ടതില്ല എന്നതാണ്. കുറ്റം ആരോപിക്കപ്പെട്ടാൽ തന്നെ നടപടികൾ ആരംഭിക്കാൻ ഈ ബില്ലുകൾ അധികാരം നൽകുന്നു.

ഈ ബില്ലുകൾ നിയമമായാൽ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവർക്കും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശികൾക്കും അത് വലിയ തിരിച്ചടിയാകും. നിലവിലെ നിയമങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യമാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി വാദിക്കുന്നു. ‘നമ്മുടെ രാജ്യത്ത് അതിഥിയായി എത്തിയ ഒരാൾ ഇവിടെ തട്ടിപ്പ് നടത്തിയാൽ, അവർ രാജ്യം വിട്ടുപോകണം, പിന്നീട് തിരികെ വരാൻ അനുവദിക്കരുത്’ എന്ന് ഒരു ജനപ്രതിനിധി വ്യക്തമാക്കി.

നിലവിൽ ധാർമിക അധപതനം എന്ന വിശാലമായ നിയമവ്യാഖ്യാനം ഉപയോഗിക്കുന്നത് വർഷങ്ങളോളം നീളുന്ന കോടതി വ്യവഹാരങ്ങൾക്ക് കാരണമാകുന്നു. തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്നവർ പോലും കേസുകൾ നീണ്ടുപോകുന്നതിനാൽ രാജ്യത്ത് തുടരുന്നത് ഒഴിവാക്കണമെന്നാണ് ഇവരുടെ പക്ഷം. അതിർത്തി സുരക്ഷക്കും ലഹരിമരുന്ന് പരിശോധനക്കും ഉപയോഗിക്കുന്ന നായ്ക്കൾ, കുതിരകൾ എന്നിവയെ സംരക്ഷിക്കേണ്ടത് രാജ്യസുരക്ഷക്ക് അത്യാവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഈ ബില്ലുകൾ അനാവശ്യമാണെന്നും കുടിയേറ്റക്കാരെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. തട്ടിപ്പും മൃഗങ്ങളോടുള്ള ക്രൂരതയും നിലവിൽ തന്നെ കുറ്റകൃത്യങ്ങളാണെന്നും അതിന് ശിക്ഷ ലഭിച്ചാൽ നാടുകടത്താൻ ഇപ്പോൾ തന്നെ നിയമമുണ്ടെന്നും ജിം മക്ഗവർൺ പറഞ്ഞു. കോടതിയുടെ ശിക്ഷാവിധിയില്ലാതെ നാടുകടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കലാണെന്നും അവർ വാദിക്കുന്നു.

ഇത്തരം ബില്ലുകൾ വന്നാൽ കുറ്റവാളികളിൽ നിന്ന് പിഴ ഈടാക്കാനോ ഇരകൾക്ക് നഷ്ടപരിഹാരം നൽകാനോ കോടതികൾക്ക് സാധിക്കാതെ വരുമെന്നും ഇത് നിയമവ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്നും ഡെമോക്രാറ്റുകൾ മുന്നറിയിപ്പ് നൽകുന്നു. ശക്തമായ എതിർപ്പുകൾക്കിടയിലും, കുടിയേറ്റ നിയമങ്ങളിൽ വ്യക്തതയും കൃത്യതയും കൊണ്ടുവരാൻ ഈ ബില്ലുകൾ സഹായിക്കുമെന്ന നിലപാടിലാണ് റിപ്പബ്ലിക്കൻ പാർട്ടി. സഭയിൽ ഈ ബില്ലുകൾ ഉടൻ വോട്ടെടുപ്പിന് എത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National SecurityDeportationimmigration bill
News Summary - US Republicans push stricter deportation rules
Next Story