Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസുതാര്യ നിയമ നടപടികൾ...

സുതാര്യ നിയമ നടപടികൾ വേണം; കെജ്രിവാളിന്‍റെ അറസ്റ്റിൽ നിലപാട് ആവർത്തിച്ച് യു.എസ്

text_fields
bookmark_border
mathew miller 097897
cancel
camera_alt

മാത്യു മില്ലർ

വാഷിങ്ടൺ: ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​നെ​ക്കു​റി​ച്ച്​ അ​ഭി​പ്രാ​യം പ​റ​ഞ്ഞതിൽ അ​തൃ​പ്തി അ​റി​യി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ നടപടിക്ക് പിന്നാലെ നിലപാട് ആവർത്തിച്ച് അ​മേ​രി​ക്ക​. കെജ്രിവാളിന്‍റെ അറസ്റ്റിൽ സുതാര്യവും നീതിപൂർവവുമായ നിയമ നടപടികൾ വേണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.

'കെജ്രിവാളിന്‍റെ അറസ്റ്റിനെ തുടർന്നുള്ള നടപടികൾ ഞങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു' -മില്ലർ പറഞ്ഞു.

കെ​ജ്​​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​നെ​ക്കു​റി​ച്ച്​ അ​ഭി​പ്രാ​യം പ​റ​ഞ്ഞ അ​മേ​രി​ക്ക​യെ കഴിഞ്ഞ ദിവസമാണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​തൃ​പ്തി അ​റി​യി​ച്ചത്. ഡ​ൽ​ഹി​യി​ലെ യു.​എ​സ്​ ന​യ​ത​ന്ത്ര പ്ര​തി​നി​ധി ഗ്ലോ​റി​യ ബ​ർ​ബേ​ന​യെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. എം​ബ​സി​യി​ൽ ആ​ക്ടി​ങ്​ ഡെ​പ്യൂ​ട്ടി അം​ബാ​സ​ഡ​റാ​ണ്​ ഗ്ലോ​റി​യ.

ഇ​ന്ത്യ​യി​ലെ ചി​ല നി​യ​മ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച്​ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ വ​ക്താ​വ്​ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തോ​ട്​ ശ​ക്ത​മാ​യി വി​യോ​ജി​ക്കു​ന്നു​വെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നു​വേ​ണ്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ​ര​മാ​ധി​കാ​രം, ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യോ​ട്​ മ​റ്റു രാ​ജ്യ​ങ്ങ​ൾ ബ​ഹു​മാ​നം കാ​ണി​ക്കു​മെ​ന്നാ​ണ്​ ന​യ​ത​ന്ത്ര​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ​മാ​ന ജ​നാ​ധി​പ​ത്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​ക​ട്ടെ, ഈ ​ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടും. അ​ല്ലെ​ങ്കി​ൽ അ​നാ​രോ​ഗ്യ​ക​ര​മാ​യ രീ​തി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലാ​ണ്​ അ​ത്​ ചെ​ന്നെ​ത്തു​കയെന്നും കേന്ദ്രം പറഞ്ഞിരുന്നു.


അതേസമയം, കോൺഗ്രസിന്‍റെ അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ച സംഭവത്തിലും യു.എസ് പ്രതികരണമറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കൃത്യമായി പ്രചാരണം നടത്തുന്നതിനെ തടയുന്ന വിധത്തിലാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് അറിയുന്നത്. ഇക്കാര്യത്തിലും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ വേണം -മാത്യു മില്ലർ പറഞ്ഞു.

കെജ്രിവാളിന്‍റെ അറസ്റ്റിൽ നേരത്തെ ജർമനിയും പ്രതികരിച്ചിരുന്നു. നീ​തി​പൂ​ർ​വ​ക​വും വി​വേ​ച​ന​ര​ഹി​ത​വു​മാ​യ വി​ചാ​ര​ണ​ക്ക്​ കെ​ജ്​​രി​വാ​ളി​ന്​ അ​വ​കാ​ശ​മു​ണ്ടെ​ന്നും നി​ല​വി​ലെ എ​ല്ലാ നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളും ത​ട​സ്സ​മി​ല്ലാ​തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള അ​വ​കാ​ശ​വും അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്നു​മാ​ണ്​ നേ​ര​ത്തേ ജ​ർ​മ​നി പ്ര​തി​ക​രി​ച്ച​ത്. ഇതിന് പിന്നാലെ ജ​ർ​മ​നി​യു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ​യും കേന്ദ്രം വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ലു​ള്ള ഇ​ട​പെ​ട​ലാ​ണി​തെ​ന്ന്​ വി​​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USArvind Kejriwal
News Summary - US reacts after India summons diplomat over Arvind Kejriwal remarks
Next Story