Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യു.എസ്​ സൈനിക പിന്മാറ്റം രാജ്യത്ത്​ സ്​ഥിതി വഷളാക്കിയെന്ന്​ അഫ്​ഗാൻ പ്രസിഡന്‍റ്​ അശ്​റഫ്​ ഗനി
cancel
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ സൈനിക...

യു.എസ്​ സൈനിക പിന്മാറ്റം രാജ്യത്ത്​ സ്​ഥിതി വഷളാക്കിയെന്ന്​ അഫ്​ഗാൻ പ്രസിഡന്‍റ്​ അശ്​റഫ്​ ഗനി

text_fields
bookmark_border

കാബൂൾ: അതിവേഗം താലിബാൻ പിടിമുറുക്കുന്ന രാജ്യത്ത്​ കാര്യങ്ങൾ കൈവിട്ടുപോകാനിടയാക്കിയത്​ യു.എസ്​ സൈന്യം തിടുക്കപ്പെട്ട്​ പിൻമാറിയതാണെന്ന്​ അഫ്​ഗാൻ പ്രസിഡന്‍റ്​ അശ്​റഫ്​ ഗനി. ​ഗ്രാമങ്ങളും ഉൾ​പ്രദേശങ്ങളും കീഴടക്കുന്നതിൽ വലിയ വിജയം കണ്ട താലിബാൻ പ്രവിശ്യ ആസ്​ഥാനങ്ങൾ പിടിച്ചടക്കൽ ആരംഭിച്ചിട്ടുണ്ട്​. ലഷ്​കർ ഗാഹ്​, കാണ്ഡഹാർ, ഹെറാത്ത്​ പ്രവിശ്യകളിലാണ്​ താലിബാൻ ഏറ്റവുമൊടുവിൽ പിടിമുറുക്കിയിരിക്കുന്നത്​. ഇവ ഏതുനിമിഷവും പൂർണമായി സർക്കാറിന്​ നഷ്​ടമാകുമെന്ന,​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന;​.

ലഷ്​കർ ഗാഹിൽ സർക്കാർ ഓഫീസുകൾ, നഗര കേന്ദ്രം, ജയിൽ എന്നിവ കേന്ദ്രീകരിച്ചാണ്​ താലിബാൻ ആക്രമണം നടത്തിയത്​. റേഡിയോ, ടെലിവിഷൻ സ്​റ്റേഷനുകൾ ഇതിനകം കീഴടക്കി. സമീപത്തു സ്​ഥിതി ചെയ്യുന്ന ഗവർണറുടെ ഓഫീസ്​ ഏതുനിമിഷവും വീഴുമെന്നാണ്​ റിപ്പോർട്ട്​. നൂറുകണക്കിന്​ കമാൻഡോകൾ ഔദ്യോഗിക സേനയുടെ സഹായത്തിനുണ്ടെങ്കിലും മേൽക്കൈ താലിബാനു തന്നെയാണ്​.

നേരത്തെ യു.എസ്​, ബ്രിട്ടീഷ്​ സേനകൾ നിലയുറപ്പിച്ച ഹെൽമന്ദിലും താലിബാൻ ശക്​തമായി മുന്നേറിയിട്ടുണ്ട്​. ഇവിടെയുള്ള കറുപ്പ്​ പാടങ്ങൾ ലോകത്തെ പ്രധാന ഹെറോയിൻ ഉൽപാദനത്തിനാവശ്യമായ കറുപ്പ്​ കേന്ദ്രങ്ങളിലൊന്നാണ്​.

കാണ്ഡഹാർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം താലിബാൻ നടത്തിയ റോക്കറ്റാക്രമണം സർക്കാർ സേനയുടെ വ്യോമാക്രമണങ്ങൾക്ക്​ തിരിച്ചടിയാകും. ഈ വിമാനത്താവളം ഉപയോഗിച്ചായിരുന്നു സൈനിക നീക്കങ്ങളിലേറെയും നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.S. pulloutAfghan crisisPresident Ashraf Ghani
News Summary - U.S. pullout worsened Afghan crisis: Ashraf Ghani
Next Story