Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രംപിനെ വീണ്ടും നാമനിർദേശം ചെയ്യും
text_fieldsbookmark_border
ഷാർലെറ്റ്: നവംബർ മൂന്നിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി നാമനിർദേശം ചെയ്യാനുള്ള റിപ്പബ്ലിക്കാൻ പാർട്ടി കൺവെൻഷന് ഷാർലെറ്റിൽ തുടക്കമായി.
ഷാർലെറ്റ് കൺവെൻഷൻ സെൻററിലെ ബാൾ റൂമിൽ പ്രതിനിധികൾ ഒത്തുചേർന്നാണ് ട്രംപിനെ തെരഞ്ഞെടുക്കുക. അതേസമയം, ഒരാഴ്ച നീളുന്ന കൺവെൻഷനിൽ ബഹുഭൂരിഭാഗം പ്രഭാഷണങ്ങളും ഓൺലൈൻ ആയിരിക്കും.
കഴിഞ്ഞദിവസം സമാപിച്ച ഡെമോക്രാറ്റിക് പാർട്ടി കൺവെൻഷൻ പൂർണമായും ഓൺലൈൻ ആയിരുന്നു. സ്ഥാനാർഥിത്വം ഏറ്റെടുത്ത് വ്യാഴാഴ്ചയാണ് ട്രംപ് സംസാരിക്കുക.
Next Story

