വാഷിങ്ടൺ: യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ 2021-ലെ സമാധാന നോബൽ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തു. ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചതിന് നോർവീജിയൻ പാർലമെന്റ് അംഗമായ ടൈബ്രിംഗ്-ജെദ്ദെയാണ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്തത്.
സമാധാന നോബേലിനുള്ള മറ്റ് നോമിനികളേക്കാൾ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ ആഗോളതലത്തിൽ നടത്തിയ ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് ട്രംപെന്ന് ടൈബ്രിംഗ്-ജെദ്ദെ പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ നിന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാൻ മുൻകൈയെടുത്തതത് ട്രംപാണ്. ലോകരാഷ്ട്രങ്ങൾക്കിടയിൽ സമാധാനം സൃഷ്ടിക്കാൻ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാമനിർദേശം ജനങ്ങളെ സ്വാധീനിക്കാനുള്ള രാഷ്ട്രീയകളിയാണെന്ന വിമർശനവും ഉയരുന്നുണ്ട്.