Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാനെ​തിരെ വീണ്ടും...

ഇറാനെ​തിരെ വീണ്ടും യുദ്ധമോ? 24 മണിക്കൂറിൽ 6000 ടണ്ണിലധികം ആയുധങ്ങൾ ഇസ്രായേലിലെത്തിച്ച് യു.എസ്

text_fields
bookmark_border
US Sent Munitions To Israel
cancel

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാൻ യു.എസ് തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. 24 മണിക്കൂറിനിടെ യു.എസ് 6000 ടണ്ണിലധികം യുദ്ധ സാമഗ്രികൾ ഇസ്രാ​യേലിലേക്ക് എത്തിച്ചതായി സംയുക്ത മേധാവിമാരുടെ ചെയര്‍പഴ്സനടക്കം പങ്കെടുത്ത യോഗത്തിലെ ബ്രീഫിങില്‍ വ്യക്തമാക്കിയെന്നാണ് വിവരം. ഇത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു.

6500 (65,00,000 കിലോഗ്രാം) വരുന്ന വ്യോമ, കര, യുദ്ധോപകരങ്ങൾ, നൈസിക ട്രക്കുകൾ, ജോയിന്റ ലൈറ്റ് ​ടാക്ടിക്കൽ വെഹിക്കിൾസ്, മറ്റു സൈനിക ഉപകരണങ്ങൾ വഹിച്ചുകൊണ്ട് രണ്ട് ചരക്കുകപ്പലുകളും നിരവധി വിമാനങ്ങളും ഇസ്രായേലിൽ എത്തിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതായി ഇസ്രയേല്‍ ടൈംസും ജെറുസലേം പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരായ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 115,600 ടണ്‍ സൈനിക ഉപകരങ്ങളാണ് അമേരിക്ക ഇസ്രയേലില്‍ എത്തിച്ചത്. 403 എയര്‍ലിഫ്റ്റുകളും 10 സീ ലിഫ്റ്റുകളുമാണ് ഇതിന് വേണ്ടി വന്നതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇറാനില്‍ ഇനി സ്വീകരിക്കേണ്ട സൈനിക നടപടിയെ സംബന്ധിച്ച് തീരുമാനിക്കാന്‍ യു.എസ് സെൻട്രൽ കമാൻഡ് പുതിയ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണങ്ങൾ ചര്‍ച്ചക്കായി ഇറാനെ പ്രേരിപ്പിക്കാന്‍ പാകത്തിലുള്ളതുമായിരിക്കുമെന്നും സമാധാന ചർച്ചയിൽ ആണവ വിഷയത്തിൽ ഇറാൻ വഴങ്ങുമെന്നും യു.എസ് സൈന്യം പ്രതീക്ഷിക്കുന്നു.

ഹുര്‍മുസ് കടലിടുക്കിന്‍റെ ഒരുഭാഗം പിടിച്ചെടുത്ത് വാണിജ്യ കപ്പലുകൾക്കായി തുറന്നുകൊടുക്കുക എന്നതാണ് മറ്റൊരു പദ്ധതിയെന്നും റി​പ്പോർട്ടുണ്ട്. എന്നാല്‍ അത്തരം ഒരു ഓപ്പറഷേന്‍ നടത്തണമെങ്കില്‍ അമേരിക്ക കരയുദ്ധത്തിന് ഇറങ്ങേണ്ടി വരുമെന്നും ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍റെ സമ്പുഷ്ടീകരിച്ച യുറേനിയം കൈക്കലാക്കുകയാണ് മൂന്നാമത്തെ വഴിയെന്നാണ് അമേരിക്കന്‍ സൈന്യം കരുതുന്നത്. ഫെബ്രുവരി 28ന് യു.എസും ഇസ്രയേലും സംയുക്തമായി ആരംഭിച്ച ഇറാന്‍ യുദ്ധം അറുപത് ദിവസം പിന്നിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USDonald TrumpUS Israel Iran War
News Summary - US Prepping Iran Attack Again 6,500 Tonne Munitions Sent To Israel In 24 Hours
Next Story