യു.എസ് ഇറാനുമായി യുദ്ധത്തിലല്ലെന്ന് ട്രംപ് ടീം, പ്രതികരണം കോൺഗ്രസ് അനുമതിക്കുള്ള സമയപരിധി അവസാനിക്കാനിരിക്കെ
text_fieldsവാഷിങ്ൺ: ഇറാൻ യുദ്ധയവും പശ്ചിമേഷ്യൻ സംഘർഷവും ആഗോള എണ്ണ വിപണയിൽ എണ്ണവില എക്കാലത്തെയും ഉയർന്ന നിരക്കതിൽ എത്തിനിൽക്കുമ്പോൾ 'യു.എസ് ഇറാനുമായി യുദ്ധത്തിലല്ല' എന്ന പ്രതികരണുമായി ട്രംപ് ടീം. സൈനിക നടപടിക്ക് യു.എസ് കോൺഗ്രസിന്റെ അംഗീകാരം നേടേണ്ട നിയമപരമായ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസണിന്‍റെ പ്രതികരണം. ഇറാനുമായുള്ള വെടിനിർത്തൽ സൈനിക നടപടിക്ക് കോൺഗ്രസിന്റെ അംഗീകാരം ആവശ്യമായ നിയമപരമായ സമയപരിധിയെ ഫലപ്രദമായി "താൽക്കാലികമായി നിർത്തുന്നു" എന്ന് അവർ വിശ്വസിക്കുന്നു.
യുദ്ധത്തിന് കോൺഗ്രസ്സിന്‍റെ അനുമതി തേടുന്നതിനുള്ള 60 ദിവസത്തെ സമയപരിധിയെക്കുറിച്ച് ചോദിച്ചപ്പോൾ, 'നമ്മൾ യുദ്ധത്തിലല്ല' എന്നായിരുന്നു മൈക്ക് ജോൺസണിന്‍റെ മറുപടി. "നമ്മൾ ഇപ്പോൾ സജീവമായി ബോംബിങ്ങോ, വെടിവയ്പ്പ് അല്ലെങ്കിൽ അതുപോലുള്ള മറ്റെന്തെങ്കിലും നടത്തുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇപ്പോൾ, ഞങ്ങൾ ഒരു സമാധാന ചർച്ച നടത്താൻ ശ്രമിക്കുകയാണ്," ജോൺസൺ എൻബിസി ന്യൂസിനോട് പറഞ്ഞു.
ഇറാനുമായുള്ള സൈനിക സംഘർഷം രണ്ടുമാസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ അഭിപ്രായം വരുന്നത്. 1973 നിയമ പ്രകാരം ഒരു യുദ്ധത്തിന് കോൺഗ്രസ് അംഗീകാരം നൽകിയില്ലെങ്കിൽ, പ്രസിഡന്റ് 60 ദിവസത്തിനുള്ളിൽ സൈനിക നടപടി അവസാനിപ്പിക്കണം. യുദ്ധത്തിൽ ഇറാനുമായുള്ള വെടിനിർത്തൽ നിലനിൽക്കുന്നുവെന്നായിരുന്നു യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നിയമസഭാംഗങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തിൽ വൈറ്റ് ഹൗസിന്റെയും വൈറ്റ് ഹൗസ് കൗൺസിലിന്റെയും അഭിപ്രായം പരിഗണിക്കും. എന്നാൽ നമ്മൾ ഇപ്പോൾ വെടിനിർത്തലിലാണ്. 60 ദിവസത്തെ സമയ പരിധിയിൽ വെടിനിർത്തലിൽ നിലനിർത്തുകയോ അവനാനിപ്പിക്കുകയോ ചെയ്യാമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഫെബ്രുവരി 28 നാണ് ഇസ്രായേലും അമേരിക്കയും ഇറാനിയൻ നഗരങ്ങളിലും സംയുക്ത ആക്രമണം ആരംഭിച്ചത്. ഇറാന്റെ അന്നത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തുടർന്ന് ഇസ്രായേലിനെയും ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളിലും ബോംബിട്ട് ഇറാൻ തിരിച്ചടിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഒരു പ്രധാന വാണിജ്യ കപ്പൽ പാതയും അവർ തടഞ്ഞു. ഇത് ആഗോള എണ്ണ വിപണയിൽ വന്‍ വിലക്കയറ്റത്തിന് കാരണമായി. കോൺഗ്രസിന്‍റെ അംഗീകാരം ലഭിച്ചില്ലെങ്കിലും യുദ്ധം അവസാനിപ്പിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധത്തിനെ ഡെമോക്രാറ്റുകൾ എതിർക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

